ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം വിവാദ സി.ഡി. ദൃശ്യത്തില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ നടി രഞ്ജിത സന്ന്യാസം സ്വീകരിച്ചു. വിവാദ സ്വാമി നിത്യാനന്ദയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ബാംഗ്ലൂരിനടുത്ത് ബിഡദിയിലെ നിത്യനന്ദ ധ്യാനപീഠം ആശ്രമത്തില്‍ നടന്ന ചടങ്ങില്‍അദ്ദേഹത്തില്‍നിന്ന് തന്നെയാണ് രഞ്ജിത സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ഇവര്‍ മാ ആനന്ദമയി എന്ന പേര് സ്വീകരിച്ചു.
വാര്‍ത്തയറിഞ്ഞ് ബിഡദിയിലെ ആശ്രമത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അനുയായികള്‍ തടഞ്ഞത് സഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ചാനലുകളുടെ ക്യാമറ പിടിച്ചുവാങ്ങുകയും കല്ലേറ് നടത്തുകയും ചെയ്തു. പിന്നീട് ക്യാമറ തിരിച്ചുനല്‍കിയെങ്കിലും പോലീസെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്. തുടര്‍ന്ന് ആശ്രമത്തിന് മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. നിത്യാനന്ദയെ അറസ്റ്റു ചെയ്യണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതേസമയം, താന്‍ എന്നും നിത്യാനന്ദയോടൊപ്പമായിരിക്കുമെന്ന് രഞ്ജിത പറഞ്ഞു.
സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്. വിവാദത്തിനുശേഷവും രഞ്ജിത ധ്യാനപീഠം ആശ്രമത്തിലെ നിത്യസന്ദര്‍ശകയായിരുന്നു. വീഡിയോ ദൃശ്യം കൃത്രിമമാണെന്ന് ആരോപിച്ച രഞ്ജിത സി.ഡി. സ്വകാര്യ ചാനലില്‍ എത്തിച്ച ലെനിന്‍ കറുപ്പനെതിരെ പരാതി നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ranjitha, Actress, Mah Ananthamayi
No comments:
Post a Comment