Latest News

അഞ്ചരലക്ഷം രൂപ നല്‍കാന്‍ തീരുമാനം; ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ഫസീലയ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു

പയ്യന്നൂര്‍: വിവാഹസമയത്തു ഭര്‍ത്താവിനു നല്‍കിയ സ്വര്‍ണവും പണവും തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ആദ്യഭാര്യ നടത്തിവന്ന സത്യാഗ്രഹം ഒത്തുതീര്‍പ്പായി. 

കാസര്‍കോട് നീതിവേദി, സ്ത്രീവേദി എന്നീ സംഘടനകളുടെ പിന്‍ബലത്തോടെയാണു ചെറുവത്തൂര്‍ പെരുമ്പട്ടയിലെ ഫൈസലിന്റെ മകള്‍ എം ഫസീലയാണ് ഭര്‍ത്താവായ പുഞ്ചക്കാട്ടെ മഹറൂഫിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയിരുന്നത്. 

സിപിഎം പയ്യന്നൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം. ആനന്ദന്‍, പി. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ചരലക്ഷം രൂപ യുവതിക്കു നല്‍കാമെന്നു തീരുമാനമായി. 30 പവനും ഒന്നരലക്ഷം രൂപയും തിരിച്ചുനല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.