കാസര്‍കോട്: മംഗലാപുരത്തെ ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നിന് പകരം കാസര്‍കോട്ടെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മറെറാരു മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാസര്‍കോട് മുട്ടത്തൊടിയിലെ ഫക്രുദ്ദീന്റെ മകന്‍ അഹമ്മദാലി (42) ആണ് തിങ്കളാഴ്ച ഉച്ചയോടെ മംഗലാപുരം ഏനപ്പോയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ഡിസംബര്‍ 2 നാണ് കാസര്‍കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നല്‍കിയത്.
ഡിസംബര്‍ 1 ന് കിഡ്‌നി സംബന്ധമായ ചികിത്സയ്ക്കായി അഹമ്മദാലി മംഗലാപുരത്തെ ഡോക്ടറെ സമീപിച്ചിരുന്നു. ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്ന് കാസര്‍കോട്ടെത്തി വാങ്ങുകയായിരുന്നു. മരുന്ന് കഴിച്ച ഉടനെ മുഹമ്മദാലിക്ക് അശ്വസ്തത അനുഭവപ്പെടുകയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വശളായതിനെ തുടര്‍ന്ന് മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കോളേജിലേക്ക് മാററുകയായിരുന്നു.

അവിടെ വെച്ച് നടന്ന പരിശോധനയിലാണ് മരുന്ന് മാറികഴിച്ചതായി വ്യാക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും മറെറാരു മരുന്നാണ് നല്‍കിയതെന്ന് ബോധ്യമായത്.
ഞായറാഴ്ച വൈകുന്നേരത്തോടെ മുഹമ്മദാലിയുടെ നില അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment