Latest News

മുത്തലിബ് വധക്കേസിലെ പ്രതിക്ക് കോടതി വളപ്പില്‍ വെട്ടേറ്റു


കാസര്‍കോട്: കൊലക്കേസ് പ്രതിയെ കോടതി പരിസരത്ത് മറ്റൊരു കൊലക്കേസിലെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാനഗര്‍ ജില്ലാ കോടതി പരിസരത്താണ് സംഭവം. ഉപ്പളയിലെ മുത്തലിബ് വധക്കേസിലെ കൂട്ടുപ്രതി മുളിഞ്ചയിലെ റഫീഖി (28) നെയാണ് വെട്ടിപ്പരിക്കേല്‍പിച്ചത്.

തോളിന് വെട്ടേറ്റ റഫീഖിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കസായി അലി എന്ന മുഹമ്മദ് അലിയെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ അസ്ഹറുദ്ദീനെ പട്ടാപകല്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് കസായി അലി. രാവിലെ മുത്തലിബ് വധക്കേസിലെ പ്രതികളായ റഫീഖിനേയും മുഖ്യപ്രതി കാലിയ റഫീഖിനേയും മറ്റും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമം.

പിറകില്‍ നിന്നെത്തിയ അലി റഫീഖിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അലിയുടെ കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ പോലീസിന് പിടികൂടാനായിരുന്നില്ല. അക്രമത്തിന്റെ കാരണം വ്യക്തമല്ല. കസ്റ്റഡിയിലുള്ള അലിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.