കൊല്ലം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം. എഐസിസി സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍നിന്ന് കൊല്ലം ഡിസിസി അധ്യക്ഷന്‍ പ്രതാപവര്‍മ്മ തമ്പാന്‍ ഫോണിന്റെ പേരില്‍ പിണങ്ങി വാക്കൗട്ട് നടത്തി. ഡിസിസി യോഗത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് യോഗം തുടങ്ങും മുന്‍പ് ദീപക് ബാബ്‌റിയ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തമ്പാന്‍ ഇതു വകവച്ചില്ല. യോഗം തുടങ്ങിയ ശേഷവും അദ്ദേഹം ഫോണില്‍ സംസാരിക്കുന്നതു തുടര്‍ന്നു. ഇതോടെ ക്ഷുഭിതനായ ദീപക് ബാബ്‌റിയ തമ്പാനെ ശാസിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഡിസിസി പ്രസിഡന്റാണെന്നും തനിക്ക് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നും പ്രതാപവര്‍മ്മ തമ്പാന്‍ പറഞ്ഞു.
ഇതിനുശേഷം യോഗത്തില്‍നിന്ന് അദ്ദേഹം ക്ഷുഭിനായി ഇറങ്ങിപ്പോവുകയായിരുന്നു. ഡിസിസി ഭാരവാഹികളുടെയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെയും സാന്നിധ്യത്തിലായിരുന്നു തര്‍ക്കവും ഇറങ്ങിപ്പോക്കും. യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം പിന്നീട് പ്രതാപ വര്‍മ്മ തമ്പാന്‍ മടങ്ങിയെത്തിയെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല. അതേസമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Prathaba Varma Thamban, Mobile
No comments:
Post a Comment