കൊച്ചി: കയ്യില്‍ പണമുള്ള പ്ലസ് ടു പാസായ ആര്‍ക്കും ഡോക്ടറാകാം. അന്യസംസ്ഥാനങ്ങളിലെ പേരുകേള്‍ക്കാത്ത മെഡിക്കല്‍ കോളേജുകളില്‍ അല്ല. കേരളത്തിലെ പ്രമുഖരായ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ തന്നെ എം.ബി.ബി.എസ്സിനു ചേരാം.
അടുത്തവര്‍ത്തേക്കുള്ള എംബിബിഎസ് സീറ്റുകള്‍ ഇപ്പോള്‍ തന്നെ വിറ്റു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പറയുന്നത്. 60 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് ഇതിനുള്ള തലവരിപ്പണം. ഫീസിനു പുറമേയുള്ള നിരക്കാണിത്. ഒരു ലക്ഷം രൂപ നല്‍കിയാല്‍ ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്യാം.
അഖിലേന്ത്യാ പ്രവേശന പരീക്ഷ എഴുതണം എന്നത് മാത്രമാണ് പ്രവേശന മാനദണ്ഡം. കഴിഞ്ഞ വര്‍ഷം 68 പേര്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ ഇത്തരത്തില്‍ പ്രേവേശനം നേടിയിട്ടുണ്ടെന്നാണ് വിവരം.
പ്ലസ് ടു പരീക്ഷയില്‍ ജയിച്ചില്ലെങ്കിലും കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ ഏജന്റുമാര്‍ എം.ബി.ബി.എസ്. സീറ്റ് തരപ്പെടുത്തി നല്‍കും. കോളേജുകള്‍ക്ക് കീഴില്‍ സി.ബി.എസ്.സി.സ്‌കൂളുകള്‍ ഉണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. ഇതിന് 5 ലക്ഷമോ, 6 ലക്ഷമോ കൂടുതല്‍ നല്‍കണമെന്നു മാത്രം.
വിദേശ മലയാളികളിലാണ് ഇത്തരം കോളേജുകളുടെ കണ്ണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ മാത്രമല്ല വിദേശത്തും ഇവര്‍ക്കായി ഏജന്റുമാരുണ്ട്. ഇത്തരത്തില്‍ വന്‍ കോഴകൊടുത്ത് പഠിച്ചിറങ്ങുന്നവരാണ് വരും നാളുകളില്‍ മലയാളികളുടെ ആരോഗ്യം കാക്കുന്ന ഡോക്ടര്‍മാര്‍ ആകുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും മാനേജ്‌മെന്റുകള്‍ക്ക് വന്‍ പിടിപാടുള്ളതുകൊണ്ടുതന്നെ തെളിവുകള്‍ ഉണ്ടായിട്ടും കോളേജുകള്‍ക്കെതിരെ നടപടിയെടുക്കിന്നില്ലെന്നാണ് ആക്ഷേപം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Doctor, Plus two Passed
No comments:
Post a Comment