തിരുവനന്തപുരം: അഴിമതി തടയാന്‍ രൂപവത്കരിച്ച വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡി. ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസ് പറഞ്ഞു. അഴിമതിക്കാരെ ചൈനയിലെപ്പോലെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും കനകക്കുന്നില്‍ സംഘടിപ്പിച്ച സെമിനാറില്‍ സിബി മാത്യൂസ് പറഞ്ഞു.
വിജിലന്‍സിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷമായിട്ടും വിജിലന്‍സിന് നിയമപരിരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമപരിരക്ഷ നല്‍കിയാല്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലാതാകും. സംസ്ഥാനത്തെ അഴിമതിക്കേസുകളിലെ നടപടികള്‍ അനന്തമായി നീളുകയാണ്.

സംസ്ഥാനത്തെ കോടതികളില്‍ ഇത്തരം നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാണ്. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്-സിബി മാത്യൂസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, C.B.Mathew.
No comments:
Post a Comment