Latest News

യുവാവിന്റെ കിടപ്പറദൃശ്യങ്ങള്‍ യൂ ട്യൂബിലിടുമെന്നു ഭീഷണി; പത്തു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

പേരൂര്‍ക്കട: യുവതിയുമൊത്തുള്ള കിടപ്പറദൃശ്യങ്ങള്‍ യൂ ട്യൂബിലിടുമെന്നു ഭീഷണിപ്പെടുത്തി 10,00,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നെടുമങ്ങാട് കരുപ്പൂര് തെക്കന്‍കര മുറിയില്‍ നെട്ടിറച്ചിറ തങ്കവിഹാറില്‍ വിഷ്ണു (21), നെടുമങ്ങാട് ആനാട് വടക്കേപ്ലാവിള വീട്ടില്‍ ജിംനേഷ്യം ട്രെയിനറായ രാജിലാല്‍ (24) എന്നിവരാണ് പിടിയിലായത്.

വഴയില സ്വദേശിയും 25കാരനുമായ യുവാവിനെയാണ് ഇദ്ദേഹത്തിന്റെ സഹോദരന്റെ സുഹൃത്തുക്കള്‍ചേര്‍ന്ന് ബ്ലാക്‌മെയില്‍ ചെയ്തത്. യുവാവിന്റെ വീട്ടിലെത്തിയ രണ്ടംഗസംഘം ഇയാളുടെ വീട്ടില്‍നിന്ന് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്ഡിസ്‌ക് കടത്തിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇത് കമ്പ്യൂട്ടറുമായി കണക്ടുചെയ്തപ്പോള്‍ യുവാവിന്റെയും ഒരുപെണ്‍കുട്ടിയുടെയും കിടപ്പറദൃശ്യങ്ങള്‍ ഇവര്‍ കണ്ടെത്തി. തുടര്‍ന്നായിരുന്നു പണം ആവശ്യപ്പെട്ടുള്ള ഭീഷണി. കിടപ്പറരംഗങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും എത്രയുംവേഗം 10,00,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ യൂ ട്യൂബിലിടുമെന്നുമായിരുന്നു ഭീഷണി.

ഭീഷണിയെത്തുടര്‍ന്ന് യുവാവ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. പണം റെഡിയാക്കിയിട്ടുണ്ടെന്നും മണ്ണന്തലയില്‍ വരണമെന്നും യുവാവ് രണ്ടംഗസംഘത്തോടു പറഞ്ഞു. ഇയാളെ സംശയമുണ്ടായിരുന്നതിനാല്‍ സംഘം ആദ്യം കോയിന്‍ബോക്‌സുകളില്‍നിന്നാണ് ഫോണ്‍ചെയ്തിരുന്നത്. മണ്ണന്തലയില്‍നിന്ന് പിന്നീട് വട്ടപ്പാറ, വെമ്പായം, നെടുമങ്ങാട്, പഴകുറ്റി ഭാഗങ്ങളില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ ആനാട് ഭാഗത്ത് എത്തിയ പ്രതികളെ പോലീസ്‌സംഘം വലയിലാക്കുകയായിരുന്നു. രണ്ടംഗസംഘം വിളിച്ചിരുന്ന മൊബൈല്‍ നമ്പറിന്റെ ടവര്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി. മ്യൂസിയം സി.ഐ ജയചന്ദ്രന്‍, കണ്‍ട്രോള്‍ റൂം സി.ഐ പ്രമോദ്, ഷാഡോ ടീം അംഗങ്ങളായ അരുണ്‍, സാബു, ഷംനാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, You Tube, Blackmale, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.