കാസര്‍കോട് : വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പ്രൈമറി വിഭാഗത്തില്‍ 1:30 ഉം യു പി -ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1:35 ഉം എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കുക, അശാസ്‌ത്രീയമായ അധ്യാപക റൂളിംഗ് ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജി എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡി ഡി ഇ ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി.
കെ പി സി സി സെക്രട്ടറി കെ നീലകണ്‌ഠന്‍ ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. ജി എസ് ടി യു ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി കെ എവുജിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ ജെ പ്രദീപ് ചന്ദ്രന്‍, സെറ്റാ ജില്ലാ ചെയര്‍മാന്‍ പി വി രമേശന്‍, കെ വി ഭക്തവത്സലന്‍, എ ഷാഹുല്‍ഹമീദ്, കെ സി വേണു, പി ദേവദാസ്, സുരേന്ദ്രന്‍ ചീമേനി, എന്‍ പി കുഞ്ഞിമൊയ്‌തീന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, ടി രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment