ന്യൂഡല്‍ഹി: പ്രണയതീവ്രത തെളിയിച്ചുകാണിക്കാന്‍ ഫ്ലൈഓവറില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ മധുവിഹാറില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രണയപരീക്ഷണം അപകടത്തില്‍ കലാശിച്ചത്. തന്നോടുള്ള ഇഷ്ടം തെളിയിച്ച് കാണിക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 25 കാരിയായ യുവതി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കാമുകനായ വസിമിനെ കാണാനായിട്ടാണ് ആഗ്രയില്‍ നിന്ന് അനിത ഡല്‍ഹിയിലെത്തിയത്. മറ്റൊരു പെണ്‍കുട്ടിയുമായി വസിമിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ഒരു സുഹൃത്തില്‍ നിന്ന് അറിഞ്ഞാണ് അനിത ഡല്‍ഹിക്ക് വണ്ടികയറിയത്. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിക്കൊപ്പമുള്ള വസിമിന്റെ ചിത്രങ്ങളും കാണാനിടയായതിന്റെ വിഷമത്തിലായിരുന്നു അനിത.
ഇതില്‍ രോഷാകുലയായ അനിത വസിമിന്റെ ജോലിസ്ഥലത്തെത്തി. തുടര്‍ന്ന് ഫ്ലൈഓവറിനടുത്തുവെച്ച് ഇരുവരും കണ്ടുമുട്ടി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടയിലാണ് എന്നാല്‍ ഫ്ലൈഓവറില്‍ നിന്ന് താഴേക്ക് ചാടി തന്നോടുള്ള ഇഷ്ടം തെളിയിച്ച് കാണിക്കാന്‍ വസിം ആവശ്യപ്പെട്ടു. ഇത് കേട്ടതും അനിത നേരെ താഴേക്ക് ചാടി. സംഭവത്തെ തുടര്‍ന്ന് വസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വര്‍ഷമായി വസിമും അനിതയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love.
No comments:
Post a Comment