Latest News

  

വൈദ്യുതിമോഷണം ദന്താസ്‌പത്രിയിലും സ്‌കൂളിലും റെയിഡ്


മംഗലാപുരം:അനധികൃതമായി വൈദ്യുതി മറ്റൊരു കെട്ടിടത്തില്‍നിന്നെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് മെസ്‌കോം വിജിലന്‍സ് ദന്താസ്​പത്രിയിലും സ്‌കൂളിലും റെയിഡ് നടത്തി. മംഗലാപുരം അത്താവറിലെ കെ.എം.സി. ദന്താസ്​പത്രിയിലും മണിപ്പാല്‍ സ്‌കൂളിലുമാണ് വൈദ്യുതിമോഷണം നടന്നത്. സ്ഥലത്തെത്തിയ ഉദ്യാഗസ്ഥര്‍ ഇത് കൈയോടെ പിടിക്കുകയും ചെയ്തു.

സാമൂഹികപ്രവര്‍ത്തകനായ ടി.എസ്.ഹനീഫ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ദന്തല്‍കോളേജിന് സിറ്റി കോര്‍പറേഷന്‍ വൈദ്യുതിക്കുള്ള ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും കെ.എം.സി. ആസ്​പത്രിയുടെ പ്രധാന കെട്ടിടത്തില്‍നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നുവെന്നും പരിശോധനയില്‍ തെളിഞ്ഞു. സ്‌കൂളിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. മൂന്നുവര്‍ഷത്തോളമായി ഇത് തുടരുകയാണ്. വിജിലന്‍സ് ആസ്​പത്രിയ്‌ക്കെതിരെ കേസെടുത്തു. നിയമപ്രകാരം കോടികള്‍ പിഴ ചുമത്താവുന്ന കുറ്റമാണിതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.