ന്യൂഡല്‍ഹി: പനിയും വയറിളക്കവും കാരണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കിടപ്പിലായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ജലവിതരണം നടത്താനുള്ള പ്രഖ്യാപനം മാറ്റിവച്ചു. ഡല്‍ഹി ജല ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച പ്രഖ്യാപനം നടത്താനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. ഡോക്ടര്‍മാര്‍ സമ്പൂര്‍ണ വിശ്രമം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഓഫീസിലെത്താനായില്ല.
കിടപ്പിലായ കാര്യവും യോഗം നടത്താനാവാത്തതും കെജ്രിവാള്‍തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഒന്നര മാസമായി പനിയും ചുമയും അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. ഡല്‍ഹിയിലെ ഓരോ വീട്ടിലും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്നത് എഎപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kejriwal, Feaver.
No comments:
Post a Comment