കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ആലുവ മുന്‍ ഡിവൈ.എസ്.പി. മുഹമ്മദ് ബഷീറിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടു. പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ബഷീറിനെ വെറുതെ വിട്ടത്.
പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാനാണ് വിധി പ്രഖ്യാപിച്ചത്. വിതുര പെണ്‍വാണിഭത്തിലെ 15 കേസുകളില്‍ ആദ്യത്തെ വിധിയാണിത്. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ആരെയും ഓര്‍മ്മയില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് ഡിവൈ.എസ്.പി.മുഹമ്മദ് ബഷീറിന്റെയും മറ്റൊരു പ്രതിയായ ടി.എം.ശശിയുടെയും മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒഴിവാക്കിയിരുന്നു. ശശിയുടെ കേസില്‍ 31ന് വിധി പറയും . ആലുവയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഡി വൈ എസ് പി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയിരുന്നത്.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിനു കൈമാറുകയായിരുന്നുവെന്നാണ് കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vithura Case, Court Order.
No comments:
Post a Comment