പെരുകുന്ന പീഡനവാര്‍ത്തകള്‍ കണ്ടു പേടിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകര്‍ന്ന് ഇതാ കര്‍ണാടകയില്‍ നിന്നൊരു ഉരുക്കുവനിത. തന്നെ മാനഭംഗപ്പെടുത്താനെത്തിയ യുവാവിനെ അത്യുഗ്രന്‍ കരാട്ടെ പ്രകടനത്താല്‍ അടിച്ചു ചുരുട്ടിയ 19-കാരിയായ കോളജ് കുമാരിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. അക്രമിയുടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ മുഖവുമായാണ് ഇവള്‍ ചെറുത്തുനില്പ് നടത്തിയത്. അക്രമിയെ അടിച്ചിട്ട ശേഷം പെണ്‍കുട്ടി തനിയെ വീട്ടിലെത്തി.
മധ്യകര്‍ണാടകയിലെ ദേവനാഗിരിയിലാണ് സംഭവം. കോളജിലെ പുതുവര്‍ഷാഘേഷത്തിനു മുന്നോടിയായുള്ള റിഹേഴ്‌സലില്‍ പങ്കെടുത്ത ശേഷം രാത്രി 9.30-ഓടെ സഹോദരിക്കൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ബിസിഎ വിദ്യാര്‍ഥിയായ പ്രിഥ്വി എന്ന യുവാവ് ബൈക്കിലെത്തി. ചേച്ചിയോട് സ്വകാര്യം പറയാനുണ്ടെന്നും അവളെ പിന്നീട് വീട്ടില്‍ കൊണ്ടുവിട്ടോളാമെന്നു പറഞ്ഞ് അനിയത്തിയെ പ്രിഥ്വി പറഞ്ഞുവിട്ടു.

പരിചയമുള്ളയാളായതിനാല്‍ അനിയത്തി വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബാപ്പുജി ഓഡിറ്റോറിയത്തിനു പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയ പ്രിഥ്വി അവളോടു വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ അത് അവള്‍ നിരസിച്ചു. ക്ഷുഭിതനായ പ്രിഥ്വി അവളെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ കരാട്ടെ പ്രകടനം പുറത്തെടുത്ത പെണ്‍കുട്ടി പ്രിഥ്വിയെ അടിച്ചൊതുക്കി. രക്ഷയില്ലാതെ പ്രിഥ്വി അവളെ തള്ളി നിലത്തിട്ട ശേഷം മുഖത്ത് കല്ലു കൊണ്ടിടിച്ചു. ഇടികൊണ്ട് പെണ്‍കുട്ടിയുടെ മുഖത്തിന്റെ ഒരുവശത്തെ എല്ല് പൊട്ടി. ചോരയൊലിക്കുന്ന മുഖവുമായി ചെറുത്തു നിന്ന പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അയാള്‍ രക്ഷപെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഒരുവിധം നടന്ന് വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാര്‍ അവളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രിഥ്വിയെ കസ്റ്റഡിയിലെടുത്തു. അതേസമയം, പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തിന് തന്റെയൊപ്പം വന്നതാണെന്നും വഴിയില്‍ വച്ച് ഇരുവരുടെയും കൂട്ടുകാരനെ കണ്ടെന്നും പ്രിഥ്വി മൊഴി നല്കി. ഈ സുഹൃത്ത് ഇപ്പോള്‍ ഒളിവിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Police, case
No comments:
Post a Comment