Latest News

നികുതി അടയ്ക്കാന്‍ തയ്യാറാണെന്ന് ദിലീപ്‌

കൊച്ചി: സേവന നികുതി അടയ്ക്കാന്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ സെട്രല്‍ എക്‌സൈസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ നടന്‍ ദിപീല് താന്‍ സേവന നികുതി അടയ്ക്കാന്‍ തയ്യാറാണെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു.

സേവന നികുതി കുടിശ്ശികയുണ്ടെങ്കില്‍ അടയ്ക്കാന്‍ തയ്യാറാണ്. എത് എത്രയാണെന്നു വച്ചാല്‍ അറിയിക്കുക. പ്രതിഫലത്തുക കുറച്ചു കാണിച്ചെന്നത് ശരിയല്ല. തനിക്ക് കൃത്യമായ പ്രതിഫലമില്ലെന്നും ദിലീപ് വ്യക്തമാക്കി.

ചില ടിവി ചാനലുകള്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുകയാണ്. സേവനനികുതി സംബന്ധിച്ച് പലതും തനിക്ക് ഇനിയും അറിയാനുണ്ട്. താനിപ്പോള്‍ സേവനനികുതിയുടെ ‘ബ്രാന്‍ഡ് അംബാസഡര്‍’ ആയിരിക്കയാണ്. തന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത പണത്തിന്റെ കൃത്യമായ കണക്ക് കൈവശമുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

സഹോദരനും നിര്‍മാതാവുമായ അനൂപുമൊത്താണ് സെന്‍ട്രല്‍ എക്‌സൈസ് ഓഫീസില്‍ ദിലീപ് എത്തിയത്. മൊഴിയെടുപ്പ് പൂര്‍ത്തിയായപ്പോള്‍ രാത്രി വളരെ വൈകി. ഈ നേരമത്രയും ദിലീപിനെ ഓഫീസ് വിട്ടുപോകാന്‍ അനുവദിച്ചില്ല. ഭക്ഷണം വരുത്തിച്ച് നല്‍കുകയായിരുന്നു. അടയ്‌ക്കേണ്ട തുക കണക്കുകള്‍ പരിശോധിച്ചശേഷം ദിലീപിനെ അറിയിക്കുമെന്ന് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയും ദിലീപിന്റെ വിശദീകരണവും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ എക്‌സൈസ് വ്യക്തമാക്കി. കണക്കും വിശദീകരണവും പൊരുത്തപ്പെടുന്നില്ലെങ്കില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

സേവനനികുതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ദിലീപിന്റെ ആലുവയിലെ വീട്ടിലും വിതരണക്കമ്പനിയായ മഞ്ജുനാഥ ഫിലിംസിന്റെ ഓഫീസിലും സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. 13ലക്ഷം രൂപയും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor Dileep, Tax

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.