തളിപ്പറമ്പ: കവര്‍ച്ചക്കിടയില്‍ കുപ്രസിദ്ധ പോക്കറ്റടിക്കാരനെ പോലീസ് പിടികൂടി. മയ്യില്‍ വിസ്റ്റേജ് ഓഫീസിന് സമീപം താമസിക്കുന്ന മുഴപ്പിലങ്ങാട് സ്വദേശി മുയില്‍ ഹാഷിം (40) ആണ്
പിടിയിലായത്. വടക്കാഞ്ചേരിയില്‍ സി. അബൂബക്കറിന്റെ മകള്‍ നസീമക്ക് പണിയുന്ന വീടിന്റെ പണിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ പേഴ്‌സ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്.

ബക്കളത്തെ കരാറുകാരന്‍ രജനികാന്തിന്റെ കീഴില്‍ അന്യസംസ്ഥാന തൊഴിലാളികളായ ഗൗതം,മാണിക്, റോബി എന്നിവര്‍ ഇവിടെ തേപ്പുപണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. കെ.എല്‍. 13 ജെ 7407 ബൈക്കില്‍ എത്തിയ ഹാഷിം അകത്തു കയറി 2500 രൂപയും 1500 രൂപയുമുള്ള പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു.
ബൈക്കില്‍ ഹാഷിം രക്ഷപ്പെടുന്നത് കണ്ട് തൊഴിലാളികള്‍ പിന്തുടര്‍ന്നു. അതിനിടയില്‍ ബൈക്ക്
അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വളപട്ടണം
പോലീസ് സ്റ്റേഷനിലെ കേഡിലിസ്റ്റില്‍ ഉള്‍പ്പെട്ട ഹാഷിം ഇപ്പോള്‍ മയ്യില്‍ കേഡി ലിസ്റ്റില്‍പ്പെട്ടയാളാ
ണ്. 20 ഓളം പോക്കറ്റടിക്കേസില്‍ പ്രതിയായിരുന്നു. കണ്ണൂര്‍ ടൗണ്‍, എടക്കാട്, വളപട്ടണം, തളിപ്പറമ്പ്, നട
ക്കാവ് സ്റ്റേഷനുകളില്‍ കേസ് നിലവിലുള്ള 2007 ഒക്‌ടോബര്‍ 9ന് കാക്കാഞ്ചാല്‍ ജൂബിന ക്വാര്‍ട്ടേഴ്‌സിലെമഞ്ജു സിറിയക്കിന്റെ രണ്ടര പവന്റെ സ്വര്‍ണ്ണവും പവിത്ര മോതിരവും കവര്‍ന്നിരുന്നു. 17ന് കാക്കാഞ്ചാലിലെ മറ്റൊരു വീട്ടില്‍ മോഷണ ശ്രമത്തിനിടെ ഹാഷിം പിടിയിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Case, Police, Arrested

No comments:
Post a Comment