Latest News

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ച് പോ​ലീസുകാരൻ മരിച്ചു

കൊട്ടാരക്കര: കുളക്കടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. പോ​ലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്.[www.malabarflash.com]

പോ​ലീസ് കൺട്രോൾ യൂണിറ്റിലെ എസ്ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിച്ചു. എംസി റോഡിൽ ഞായറാഴ്ച പുലർച്ചെ അഞ്ചരയ്ക്കു ശേഷമാണ് അപകടം.

മിമിക്രി കലാകാരന്മാരുടെ കാർ അപകടത്തിൽപ്പെട്ടതറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു പോ​ലീസ് സംഘം. അപകടത്തിന്റെ മഹസർ തയാറാക്കുന്നതിനിടെയാണ് ലോറി പാഞ്ഞുകയറിയത്. 

പാലക്കാട് റജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയെയും ഡ്രൈവറയെും കസ്റ്റഡിയിൽ എടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.