തൃക്കരിപ്പൂര്‍: സന്തോഷ് ട്രോഫിയുടെ ചരിത്രം തിരുത്തി തൃക്കരിപ്പൂര്‍ വള്‍വക്കാട് സ്വദേശി റിസ്‌വാന്‍ അലി പതിനേഴാം വയസ്സില്‍ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്തെന്ന് അറിയപ്പെട്ടിരുന്ന ഐ എം വിജയന്റെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്. ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഐ എം വിജയനായിരുന്നു സന്തോഷ് ട്രോഫി ക്യാംപില്‍ എത്തിയിരുന്നത്.
കൊല്ലം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റിസ്‌വാന്‍ അലി. വയനാട്ടില്‍ നടന്ന സീനിയര്‍ ഫുട്‌ബോളില്‍ കൊല്ലം സായിക്കുവേണ്ടി ബൂട്ടണിഞ്ഞതോടെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വള്‍വക്കാട് മുസ്‌ലിം സാംസ്‌കാരികവേദി ദശവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ ഫുട്‌ബോള്‍ ക്യാമ്പിലാണ് കളിപരിശീലകനായ കെ വി ഗോപാലന്‍ റിസ്‌വാന്റെ കഴിവു മനസ്സിലാക്കിയത്.
കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംതരം പാസായ റിസ്‌വാനെ ഫുട്‌ബോള്‍ ടീമുള്ള ഉദിനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കു പറിച്ചുനട്ടതോടെ റിസ്‌വാന്‍ ഫുട്‌ബോള്‍ കളിയില്‍ തിളങ്ങിത്തുടങ്ങി. സുബ്രതോ മുഖര്‍ജിയടക്കമുള്ള വിവിധ മത്സരങ്ങള്‍ക്കു നാലു തവണ സ്‌കൂളിനുവേണ്ടി ബൂട്ടണിഞ്ഞു.

2009ല്‍ ജില്ലാ സബ്ജൂനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വള്‍വക്കാട്ടെ വി പി മുഹമ്മദലി-ഇ കെ ഖൈറുന്നിസ ദമ്പതികളുടെ മകനാണ്. റിസ്‌വാനെ കൂടാതെ ജില്ലയില്‍ നിന്നു സന്തോഷ്‌ട്രോഫി ക്യാമ്പില്‍ ഇടംനേടിയത് തൃക്കരിപ്പൂര്‍ സ്വദേശികളായ ടി സജിത്ത്, സി പ്രവീണ്‍, വി കെ അനഘ്, നീലേശ്വരം സ്വദേശി നിതീഷ് എന്നിവരാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment