Latest News

ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിനും അമീറിനെതിരെ കേസ്‌

കൊച്ചി:[www.malabarflash.com] ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരെ ലൈംഗിക വൈകൃതത്തിനും കേസെടുത്തു. ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിനാണ് കേസ്. കുറുപ്പംപടി പോലീസാണ് അമീറിനെതിരെ പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്.

ജിഷ വധക്കേസ് അന്വേഷണവേളയിലാണ് സംഭവവുമായി ബന്ധപ്പെട്ട തുമ്പ് പോലീസിന് ലഭിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കുന്ന ദൃശ്യം മറ്റ് ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നുതന്നെയാണ് പോലീസിന് ലഭിച്ചത്. തുടരന്വേഷണത്തില്‍ ഇത് ജിഷ വധക്കേസ് പ്രതിയായ അമീര്‍ തന്നെയാണെന്ന് വ്യക്തമായി.

ഇതോടെയാണ് ലൈംഗികവൈകൃതത്തിനും അമീറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.