Latest News

രഹസ്യമായി ജനിച്ച ചോരക്കുഞ്ഞിനെ അമ്മ ജനലിലൂടെ വീടിനു വെളിയിലേക്ക് എറിഞ്ഞു

മാഡ്രിഡ്: രഹസ്യമായി ജനിച്ച ചോരക്കുഞ്ഞിനെ മാതാവ് ജനലിലൂടെ വീടിനു വെളിയിലേക്ക് എറിഞ്ഞു. സ്‌പെയിനിലെ മാഡ്രിഡില്‍ ക്രിസ്മസ് രാത്രിയിലായിരുന്നു സംഭവം. അടുക്കളയില്‍ വച്ച് പ്രസവിച്ച കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ച ശേഷം ജനാലയിലൂടെ വെളിയിലേക്ക് എറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ സ്ഥിതി ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.

കിഴക്കന്‍ മാഡ്രിഡ് സ്വദേശിയായ 35-കാരിയായ യുവതിയാണ് തന്റെ കുഞ്ഞിനോട് ക്രൂരകൃത്യം ചെയ്തത്. മാതാപിതാക്കളോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവരെ കസ്റ്റഡിയിലെടുത്തു.

ചോരക്കുഞ്ഞിനെ ജീന്‍സില്‍ പൊതിഞ്ഞ് ഏഴടി ഉയരത്തില്‍ നിന്ന് വെളിയിലേക്കെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ ഗര്‍ഭം മാതാപിതാക്കളില്‍ നിന്നു മറച്ചുവച്ചിരിക്കുകയായിരുന്നു യുവതി. എന്നാല്‍ സംഭവത്തിനു ശേഷം യുവതി രക്തസ്രാവം മൂലം അവശയായി. ഇവരെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അടുക്കള ജനാലയുടെ സമീപം പരിശോധന നടത്തിയ യുവതിയുടെ മാതാവ് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ശ്വാസതടസം മൂലം മരണാസന്നനായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Baby, Police, case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.