വയറുവേദനയുമായി ആശുപത്രിയിലെത്തിയ 82കാരിയുടെ വയറ്റിലുണ്ടായിരുന്നത് 40 വര്‍ഷം മുമ്പ് മരിച്ച ഭ്രൂണം! കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് സംഭവം.
ഗര്‍ഭാശയത്തിനു പുറത്തായി ഭ്രൂണം വളര്‍ന്ന് മരിക്കുന്ന അവസ്ഥയായ ലിതോപീഡിയന്‍ അഥവാ സ്റ്റോണ്‍ ബേബി എന്ന അവസ്ഥയായിരുന്നു ഇവര്‍ക്ക്. കഠിനമായ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയറില്‍ അണുബാധയുണ്ടാകുമെന്ന് കരുതിയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.
എന്നാല്‍ മെഡിക്കലില്‍ 300ല്‍ താഴെ മാത്രം കേസുകളുള്ള അവസ്ഥയാണ് ഇവര്‍ക്കെന്ന് സ്‌കാനിംഗിലൂടെ വ്യക്തമാവുകയായിരുന്നു. മരിച്ച കുഞ്ഞിനെ കാത്സ്യം കൊണ്ട് പൊതിഞ്ഞ അവസ്ഥയിലായിരുന്നു. യൂട്രസില്‍ വളരാത്ത കുഞ്ഞ് മറ്റൊരു ഭാഗത്തേക്ക് നീങ്ങുമ്പോഴാണ് മരണം സംഭവിക്കുന്നത്. 2009ല്‍ ചൈനീസ് സ്ത്രീയുടെ വയറ്റില്‍ നിന്നും 60 വര്‍ഷം പഴക്കമുള്ള സ്റ്റോണ്‍ ബേബിയെ പുറത്തെടുത്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Woman, Hospital


No comments:
Post a Comment