ലണ്ടന്‍: നീണ്ട രണ്ടരവര്‍ഷത്തോളമായി താന്‍ നീട്ടി വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുടി മുറിക്കാന്‍ ഒടുവില്‍ ഹള്‍സിറ്റി താരം ഹഡില്‍സ്റ്റണ് അവസരമായി. കഴിഞ്ഞദിവസം ഫുള്‍ബാമിനെതിരെയുള്ള മത്സരത്തില്‍ ഗോളടിച്ചതോടെയാണ് പ്രതിജ്ഞ നിറവേറ്റി ഹഡില്‍സ്റ്റണ്‍ മുടിമുറിച്ചത്.
രണ്ടരവര്‍ഷം മുന്‍പ് ടോട്ടന്‍ഹാം ടീമംഗമായിരിക്കെയാണ് ഹഡിസ്റ്റണ്‍ വിചിത്രമായ പ്രതിജ്ഞയെടുത്തത്. 2011 ഏപ്രിലില്‍ ആഴ്‌സനലുമായി ടോട്ടനന്‍ഹാം 3-3 സമനിലയില്‍ പിരിഞ്ഞ കളിയില്‍ ഹഡില്‍സ്റ്റണ്‍ ഗോള്‍ നേടിയിരുന്നു. ഈ മത്സരത്തിനുശേഷം തന്റെ അടുത്ത ഗോള്‍ നേട്ടത്തോടെ മാത്രമേ ഇനി മുടി മുറിക്കൂ എന്ന് താരം പ്രതിജ്ഞയെടുത്തു.
പിന്നീട് ടീം മാറിയെങ്കിലും രണ്ടരവര്‍ഷമായി ഇദ്ദേഹത്തിന് ഗോള്‍ നേടാനാകാത്തതോടെ മുടി നീണ്ടുവളര്‍ന്നു. കഴിഞ്ഞദിവസം ഫുള്‍ഹാമിനെ 6-0 ന് തകര്‍ത്ത മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെ ഹഡില്‍സ്റ്റണ്‍ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു.
ഗോള്‍ ആഘോഷത്തോടൊപ്പം ഹഡില്‍സ്റ്റണ്‍ ഓടിയെത്തിയത് അതിര്‍ത്തിവരയ്ക്ക് അരികിലേക്ക്. ആരാധകര്‍ നോക്കിനില്‍ക്കേ ഹള്‍സിറ്റിയുടെ ഫിസിയോ, റോബ് പ്രൈസ് കത്രികയുമായെത്തി ഹഡില്‍സ്റ്റണിന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്തു. മുടി ജീവകാരുണ്യ സംഘടനയ്ക്ക് നല്‍കുമെന്ന് ഹഡില്‍സ്‌ററണ്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World news
No comments:
Post a Comment