Latest News

153 പണ്ഡിതര്‍ക്കു ഫൈസി ബിരുദം; ജാമിഅ നൂരിയ്യ സമ്മേളനം സമാപിച്ചു


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക 49ാം സനദ്ദാന സമ്മേളനത്തിന് പരിസമാപ്തിയായി. പ്രബോധനവീഥിയില്‍ ആറായിരത്തോളം പണ്ഡിതരെ സംഭാവന നല്‍കിയ ജാമിഅ 153 യുവപണ്ഡിതരെയാണ് സമ്മേളനത്തില്‍ കര്‍മരംഗത്തേക്കിറക്കിയത്.

സമ്മേളനത്തോടനുബന്ധിച്ച് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന് തുടക്കംകുറിച്ചു. മൗലവി ഫാസില്‍ ഫൈസി പരീക്ഷയില്‍ ഇസ്ഹാഖ് എന്‍ കെ പുല്ലൂപ്പി ഒന്നാം റാങ്കും ടി മുഹമ്മദ് നൗഫല്‍ കട്ടലശ്ശേരി രണ്ടാം റാങ്കും എം അബ്ദുല്‍ ഖാദര്‍ തനിയംപുറം മൂന്നാം റാങ്കും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സി കോയക്കുട്ടി മുസ്‌ല്യാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ അടയാളത്തിന്റെയും ചിഹ്‌നത്തിന്റെയും തിളക്കം ആര്‍ക്കും കെടുത്താനാവില്ലെന്നു ഹൈദരലി തങ്ങള്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അസ്സാതി മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി ഇ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സനദ്ദാന പ്രഭാഷണം നിര്‍വഹിച്ചു. തുര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ്, ശഅ്ബാന്‍ കുക്ക്, സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എ പി മുഹമ്മദ് മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി അബ്ദുല്‍ ഹമീദ് സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.