മുംബൈ: ദുബായില്‍നിന്നും ബുധനാഴ്ച വെളുപ്പിന് മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് അധികാരികള്‍ 1045 ഗ്രാം സ്വര്‍ണം പിടികൂടി.
കാസര്‍കോട് ടൗണ്‍ സ്വദേശി ജബീല മന്‍സില്‍ മുഹമ്മദ് സത്താര്‍(46) ആണ് പിടിയിലായത്. കാലത്ത് രണ്ടുമണിയോടെ ഇന്റിഗോ വിമാനത്തില്‍ വന്നിറങ്ങിയ സത്താര്‍ ഗ്രീന്‍ചാനലിലൂടെ പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ എയര്‍ ഇന്റലിജന്‍സ് സുപ്രണ്ട് ഡി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു.
വസ്തുക്കള്‍ മുഴുവന്‍ സ്‌കാന്‍ചെയ്ത് പരിശോധിച്ചെങ്കിലും സംശയകരമായി ആദ്യം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 250 ഗ്രാം തൂക്കമുള്ള യാഡ്‌ലി പൗഡര്‍ടിന്നിന് കൂടുതല്‍ ഭാരം തോന്നിയതിനെത്തുടര്‍ന്ന് അവ വീണ്ടും പരിശോധിച്ചപ്പോഴാണ് അതിനകത്ത് മറ്റൊരു വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ഇവ പൊളിച്ചുപരിശോധിച്ചപ്പോള്‍ പകുതിമാത്രം പൗഡര്‍ നിറച്ച ടിന്നുകളില്‍ സ്വര്‍ണത്തകിടുകള്‍ വെള്ളി പൂശി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 250 ഗ്രാം വീതമുള്ള നാലു തകിടുകള്‍ നാലു ടിന്നുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വര്‍ണം 20 ലക്ഷത്തോളം വിലവരുന്നതാണെന്ന് അധികാരികള്‍ വെളിപ്പെടുത്തി.
അതേസമയം ഈ ടിന്നുകള്‍ ഒരു ബന്ധു തന്നയച്ചതാണെന്നും തനിക്ക് ഇതിനകത്ത് സ്വര്‍ണം ഉള്ളതായി അറിയില്ലായിരുന്നുവെന്നുമാണ് സത്താര്‍ പറഞ്ഞത്. അറസ്റ്റുചെയ്ത സത്താറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment