ബോവിക്കാനം: ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ബാവിക്കര മഖാം ഉറൂസ് നേര്‍ച്ച 24ന് തുടങ്ങും. ജുമാനിസ്‌ക്കാരനന്തരം സ്വാഗത സംഘം ചെയര്‍മാന്‍ ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന കാര്യപരിപാടി ടി.കെ.എം.ബഷീര്‍ ഫൈസി വെളിമൂക്ക് ഉദ്ഘാടനം ചെയ്യും.
പുതിയ നൂറ്റാണ്ടിലെ യുവത്വം എന്ന വിഷയത്തില്‍ താജുദ്ദീന്‍ ബാഖവി കൊല്ലം പ്രഭാഷണം നടത്തും. 25ന് എം.എസ്.തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അരങ്ങു തകര്‍ക്കുന്ന അധാര്‍മ്മികത എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 26ന് സയ്യിദ് കെ.സി.ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പ്രവാചക പ്രകീര്‍ത്തനം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തില്‍ ഉമര്‍ ഹുദവി മലപ്പുറം പ്രസംഗിക്കും. 27ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
കെ.കെ.മാഹിന്‍ ബാദുഷ മൗലവി ഇടുക്കി വഴിതെറ്റുന്ന സമൂഹം വഴിക്കാട്ടുന്ന ഇസ്‌ലാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 28ന് ടി.കെ.എം.അബൂബക്കര്‍ മുസ്‌ലിയാര്‍ വെളിമൂക്ക് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അല്‍ ഹാഫിള് ഷഫീഖ് റഹ്മാനി കരുനാഗപ്പള്ളി ഇസ്‌ലാമും പരിഷ്‌ക്കാര സമൂഹവും എന്ന വിഷയത്തില്‍ സംസാരിക്കും. 29ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഉത്തമ ഭാര്യ-ഭര്‍തൃബന്ധം എന്ന വിഷയത്തില്‍ മുഹമ്മദ് കുട്ടി നിസാമി വയനാട് പ്രഭാഷണം നടത്തും. 30ന് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഹാഫിള് ഷമീസ് ഖാന്‍ അല്‍ നാഫിഹി
സ്വര്‍ഗ്ഗത്തിലേക്കുള്ള പാത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 31ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മരണവും മരണാനന്തര ജീവിതവും എന്ന വിഷയത്തില്‍ ഇ.എം.സുലൈമാന്‍ ദാരിമി ഏലംകുളം പ്രഭാഷണം നടത്തും. ഒന്നിന് സമാപന സമ്മേളനം ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment