Latest News

മദീനയിലേക്ക് പ്രവാചക പ്രേമികളുടെ അണമുറിയാത്ത ഒഴുക്ക്

മദീന: റബീഉല്‍അവ്വല്‍ മാസാരംഭം മുതല്‍ തുടങ്ങിയ പ്രവാചക നഗരിയിലേക്കുള്ള വിശ്വാസികളുടെ അണമുറിയാത്ത ഒഴുക്ക് തുടരുന്നു. കടുത്ത ശൈത്യമാണു മദീനയിലിപ്പോള്‍ അനുഭവപ്പെടുത്. അതേ സമയം കാലാവസ്ഥ കാര്യമാക്കാതെ ജന ലക്ഷങ്ങളാണു മദീന ലക്ഷ്യമാക്കി പ്രവഹിച്ചു കൊണ്ടിരിക്കുത്. 20 ലക്ഷത്തോളം വിശ്വാസികളാണു ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പ്രവാചകന്റെ പള്ളിയില്‍ ഒരുമിച്ചു കൂടിയത്.

വിശുദ്ധ റൗളാ ശരീഫ് 24 മണിക്കൂറും തുറു കൊടുക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ പ്രത്യേക കല്പനയുള്ളത് വിശ്വാസികള്‍ക്ക് വലിയ അനുഗ്രഹമയിരിക്കയാണ്. സൂചികുത്താനിടമില്ലാത്ത വിധം സദാ ജന നിബിഡമാണ് റൗളാ ശരീഫ്. റസൂല്‍ തിരുമേനിയോടും(സ), വിശ്വാസികളുടെ നേതാക്കളായ അബൂബകര്‍ സിദ്ദീഖ്(റ), ഉമര്‍ബിന്‍ ഖത്താബ്(റ) എന്നിവരോടും സലാം പറഞ്ഞ്, സിയാറത്തു കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികള്‍ റൗളയുടെ പരിസരം വിട്ടുപോകാന്‍ കൂട്ടാക്കാതെ പള്ളിയുടെ തെക്കേ മുറ്റത്ത് സ്വലാത്തും, പ്രകീര്‍ത്തനങ്ങളുമായി തടിച്ചു കൂടിനില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുത്. രാത്രി ഏറെ വൈകിയും, കടുത്ത തണുപ്പ് വകവെക്കാതെ റൗളയ്ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പച്ച ഖുബ്ബയുടെ അമേയമായ സൗന്ദര്യം നുകര്‍ന്ന് പ്രകീര്‍ത്തന വചനങ്ങള്‍ ചുണ്ടില്‍ മന്ത്രിച്ച് വിശ്വാസി ലക്ഷങ്ങള്‍ വിശ്വ വിമോചക നേതാവിനോടുള്ള സ്‌നേഹപ്രകടനം നടത്തുത് കാണാം.

പ്രവാചകര്‍(സ) ജനിച്ചതു റബീഉല്‍ അവ്വല്‍ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ തിങ്കളാഴ്ച ജന ലക്ഷങ്ങളാണു മദീനയിലെത്തിയത്.
പുരുഷന്‍മാര്‍ക്ക് 24 മണിക്കൂറും റൗളയില്‍ സിയാറത്ത് ചെയ്യാന്‍ സൗകര്യ മെരുക്കിയിട്ടുണ്ട്‌ സ്ത്രീകള്‍ക്ക് ഫജ്ര്‍, ളുഹര്‍, ഇശാ നിസ്‌ക്കാരങ്ങള്‍ക്കു ശേഷമാണ് സിയാറത്തിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. വിന്റര്‍ വെക്കേഷനായതിനാല്‍ സ്വദേശികളുടെ വന്‍ സാന്നിദ്ധ്യമാണ് മദീനയില്‍ കാണുത്. 
വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയ ഉംറ, സിയാറത്ത് സംഘങ്ങളുടെ വലിയ സാന്നിദ്ധ്യവുമുണ്ട്. ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, വിവിധ റഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍, അറബ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ എല്ലാ കോണില്‍   നിന്നുള  വിശ്വാസികളുടെ വലിയ സാന്നിദ്ധ്യവും തിരക്കുമാണ് പ്രവാചക നഗരിയില്‍ അനുഭവപ്പെടുത്.

കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സാന്നിദ്ധ്യവും ഇത്തവണ വലിയ തോതിലാണുള്ളത്. ധാരാളം മലയാളി ഗ്രൂപ്പുകള്‍ ഇപ്പോള്‍ മദീനയിലുണ്ട്. മിക്ക ഗ്രൂപ്പുകളും 15 ദിവസത്തെ ഉംറ, സിയാറത്ത് പാക്കേജില്‍ എത്തിയവരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.