കുറ്റിപ്പുറം: വല്യുമ്മയ്ക്കും അധ്യാപകര്‍ക്കുമൊപ്പം കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ വന്ന എല്‍.കെ.ജി വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ എന്‍ജിനിയര്‍ റോഡിലെ കണ്ടന്‍കുളങ്ങര മുഹമ്മദ്ഷാഫിയുടെ മകന്‍ അല്‍ത്താഫാണ്(നാല്) മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് ദുരന്തമുണ്ടായത്. ഡി.ടി.പി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് പാര്‍ക്ക്. കുമരനെല്ലൂരിലെ അലിഫ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അല്‍ത്താഫ്. സ്‌കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിലായിരുന്നു. മൂന്ന് അധ്യാപികമാരും രണ്ട് ആയമാരും അല്‍ത്താഫിന്റെ പിതൃമാതാവ് ഫാത്തിമ്മയുമാണ് വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നത്. കുട്ടിയെ തനിച്ചുവിടാന്‍ ഭയമുണ്ടായിരുന്നതിനാല്‍ വല്യുമ്മയെയും ഒപ്പം അയച്ചിരുന്നു.
കുട്ടികള്‍ക്കായി ഒന്നരവര്‍ഷം മുമ്പാണ് പാര്‍ക്കിനകത്ത് നീന്തല്‍ക്കുളം തയ്യാറാക്കിയത്. കുളത്തില്‍ കുട്ടികള്‍ക്ക് കയറാവുന്ന ചെറിയ ബോട്ടുകളും ഇതിലുണ്ട്. എന്നാല്‍, ഉച്ചയ്ക്കുശേഷം മാത്രമേ ഇതില്‍ കുട്ടികളെ കയറ്റാറുള്ളൂ. നീന്തല്‍ക്കുളത്തില്‍ സുരക്ഷയ്ക്കായി ജോലിക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കുട്ടി വെള്ളത്തിലേക്കിറങ്ങിയത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. കൂട്ടത്തില്‍ ഒരുകുട്ടി കുറവുണ്ടെന്ന് കണ്ടതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച കുട്ടിയുടെ കുടുംബത്തിന് ഡി.ടി.പി.സി അടിയന്തര സഹായമായി 25,000 രൂപ നല്‍കാന്‍ തീരുമാനിച്ചു. അല്‍ത്താഫിന്റെ പിതാവ് മുഹമ്മദ്ഷാഫി ഖത്തറിലാണ്. സെമീറയാണ് മാതാവ്. സഹോദരി: ഷിഫ്‌ന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment