കണ്ണൂര്‍: കാട്ടാമ്പള്ളി സ്വദേശി രമ്യയെ വധിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് ഷമ്മികുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ ആശയക്കുഴപ്പം തുടരുന്നു. ഞയറാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കു പോകാനിരുന്ന പയ്യന്നൂര്‍ സിഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യാത്ര തിങ്കളാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്. സംഘം തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്നു ദുബായിലേക്കു പോകുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. അതേസമയം, വീസയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
വീസ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ചത്തെ യാത്ര അവസാന നിമിഷം മാറ്റിയത്. ഷമ്മികുമാറിനെ കസ്റ്റഡിയിലെടുക്കാനെത്തുന്ന പൊലീസുകാര്‍ക്കു വീസ വേണ്ടെന്നാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്സുലേറ്റരും അറിയിച്ചിരുന്നത്. എന്നാല്‍, വീസ നിര്‍ബന്ധമാണെന്നു ദുബായിലെ കോണ്‍സുലേറ്റ് അറിയിച്ചതിനെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു വീസയ്ക്കുള്ള ശ്രമം തുടരുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ദുബായിലെത്തുമ്പോഴേക്കും വീസ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഈ മാസം ഒന്‍പതു വരെയാണ് ഷമ്മികുമാര്‍ അബുദാബി പൊലീസിന്റെ കസ്റ്റഡിയിലുണ്ടാവുക. അതിനകം കേരള പൊലീസ് അബുദാബിയിലെത്തി, നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാലേ ഷമ്മികുമാറിനെ കേരളത്തിലെത്തിക്കാന്‍ കഴിയൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment