കാഞ്ഞങ്ങാട്: മറുനാട്ടുകാരനായ ഐസ്‌ക്രീം വില്പനക്കാരന് അക്ഷയലോട്ടറിയുടെ ഒന്നാംസമ്മാനം. ഉത്തര്‍പ്രദേശ് മാന്‍പുരി സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കരയില്‍ താമസക്കാരനുമായ ആകാശിനാണ് ഒന്നാംസമ്മാനമായ 25ലക്ഷം രൂപയടിച്ചത്.
പതിമൂന്നു വര്‍ഷത്തിലധികമായി ആകാശ് കാഞ്ഞങ്ങാട്ട് താമസം തുടങ്ങിയിട്ട്. ഉത്സവപ്പറമ്പുകളിലും സ്‌കൂളുകള്‍ക്കുമുമ്പിലും പട്ടണത്തിലും പകലന്തിയോളം സൈക്കിളില്‍ ഐസ്‌ക്രീംവില്പന നടത്തുന്ന ആകാശിന് പതിവായി ലോട്ടറിയെടുക്കുന്ന ശീലമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ബുധനാഴ്ചത്തെ അക്ഷയലോട്ടറി നാലെണ്ണം എടുത്തിരുന്നു. അതില്‍ എ.ബി. 268220 നമ്പറിനാണ് ഒന്നാംസമ്മാനം. സീരീസ് മാറിയുള്ള സമാനനമ്പറിന്റെ മറ്റൊരു ലോട്ടറികൂടി ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ഇതിന് 10,000 രൂപയും ലഭിക്കും. വെള്ളിക്കോത്തെ ലോട്ടറിവില്പനക്കാരന്‍ ബാലന്റെ കൈയില്‍നിന്നാണ് ആകാശ് ടിക്കറ്റുകള്‍ എടുത്തത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോട്ടച്ചേരി സര്‍വീസ് സഹകരണബാങ്കിന്റെ സായാഹ്നശാഖയിലേല്‍പ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment