Latest News

അപ്പീലുമായെത്തി മാപ്പിളപ്പാട്ടില്‍ നസീബ് വീണ്ടും

പാലക്കാട്: അപ്പീലുമായി വന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ട് മല്‍സരത്തില്‍ നിലമ്പൂര്‍ മാനദേവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി കെ നസീബ് ഒന്നാമതെത്തി. ഹൈസ്‌കൂളിലായിരുന്നപ്പോള്‍ അപ്പീലിലൂടെ വന്ന് ഒന്നാമതെത്തിയ ചരിത്രം ഈ പ്രതിഭയ്ക്കുണ്ട്. മലപ്പുറം ജില്ലയിലെ മല്‍സരത്തില്‍ രണ്ടാമതായിരുന്നു നസീബിന്റെ സ്ഥാനം. ജില്ലയില്‍ ഒന്നാമതായ മുര്‍ഷിദിന് രണ്ടാംസ്ഥാനമാണുള്ളത്.

ഉതൈന്നഖിയേ ഉമ്മളില്‍... എന്ന ഒ എം കരുവാരക്കുണ്ടിന്റെ പുതിയ പാട്ടാണ് ശ്രുതിമധുരമായി നസീബ് ആലപിച്ചത്. മാപ്പിളപ്പാട്ടില്‍ മാത്രമല്ല, ശാസ്ത്രീയ സംഗീതത്തിലും അറബി ഗാന മല്‍സരത്തിലും സ്‌കൂള്‍ കലോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം ഈ പ്രതിഭയ്ക്കായിരുന്നു. ഇത്തവണ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മറ്റു രണ്ടിനങ്ങള്‍ ഇല്ലാത്തതിനാല്‍ മല്‍സരിക്കാനായില്ല. ഏഷ്യാനെറ്റ് മൈലാഞ്ചി റിയാലിറ്റിഷോയിലെ ജേതാവായ നസീബിന്റെ ആയിരത്തിലേറെ ആല്‍ബം പാട്ടുകള്‍ പ്രസിദ്ധമാണ്.

തിരൂര്‍ ചമ്രവട്ടം എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകനായ കുഞ്ഞിക്കോയയുടെയും സാജിദയുടെയും മകനാണ്. ഹനീഫ മുടിക്കോടാണ് ഗുരു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.