Latest News

ടി.പി വധം : സി.ബി.ഐ അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം : റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഉന്നത തല ഗൂഢാലോചന പുറത്തുവരാന്‍ സിബിഐ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിട്ടുണ്ട്.

ടി.പിയുടെ ഭാര്യ കെ.കെ. രമയെ നിരാഹാരത്തിലേക്ക് തള്ളിവിടരുതെന്നും അടിയന്തരമായി നടപടികള്‍ എടുക്കണമെന്നും പ്രത്യേക ദൂതന്‍ വഴി അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിപി വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന് രമയുടെ ആവശ്യം ന്യായമാണെന്നും വി.എസ് പ്രതികരിച്ചിരുന്നു.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങുകയാണ് ടി.പിയുടെ ഭാര്യയും ആര്‍.എം.പി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ.കെ. രമ. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതക കേസുകളില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 

സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കുറ്റവിമുക്തരാക്കി. ഏഴംഗ കൊലയാളിസംഘത്തിന് പുറമേ ഗൂഢാലോചനയില്‍ പങ്കാളികളായ മൂന്ന് സി.പി.എം. നേതാക്കളും കുറ്റക്കാരാണെന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടി കണ്ടെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P. Murder Case, V.M.Sudheeran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.