Latest News

ജോക്കറിന് ശേഷം ദിലീപ് വീണ്ടും സര്‍ക്കസ് കൂടാരത്തിലെത്തുന്നു

‘ജോക്കര്‍’ എന്ന ചിത്രത്തില്‍ ഒരു സര്‍ക്കസ് കോമാളിയുടെ വേഷത്തിലെത്തിയ ദിലീപ് വീണ്ടും സര്‍ക്കസ് കൂടാരത്തിലെത്തുന്നു. റാഫി സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യചിത്രമായ ‘റിംഗ് മാസ്റ്റര്‍’ല്‍ ആണ് ദിലീപ് ഒരിക്കല്‍ കൂടി സര്‍ക്കസ് വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഒരു ഡോഗ് ട്രെയിനിയുടെ വേഷത്തിലെത്തുന്ന ദിലീപ് 21 നായകള്‍ക്കൊപ്പം നൃത്തം വയ്ക്കും.

സര്‍ക്കസ് കൂടാരത്തില്‍ ജനിച്ച പ്രിന്‍സിന് അമ്മയുടെ മരണത്തിനു ശേഷം അച്ഛനില്‍ നിന്നും ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ കൂട്ടുകാരാകുന്നത് മൃഗങ്ങളാണ്. കൂട്ടുകാരായി മൃഗങ്ങള്‍ മാത്രമുള്ള പ്രിന്‍സിന് മനുഷ്യരോടൊപ്പം ഇടപഴകാന്‍ താത്പര്യമുണ്ടെങ്കിലും അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. പിന്നീടൊരു മൃഗഡോക്ടറെ കണ്ടുമുട്ടുകയും ആ പരിചയം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം. ഡയാന, ടോബി എന്നീ നായകളും ചിത്രത്തിലുടനീളം ദിലീപിനോടൊപ്പമുണ്ട്.

ദിലീപിന്റെ നായികയായി എത്തുന്നത് ‘ഗീതാഞ്ജലിയില്‍’ മോഹന്‍ലാലിന്റെ നായികയായ് അഭിനയിച്ച് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി മേനകയുടെ മകള്‍ കീര്‍ത്തിയാണ്. കീര്‍ത്തിയോടൊപ്പം ഹണി റോസ്, മിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ പഴയകാല നടി രഞ്ജിനി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാളത്തല്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്നും റാഫി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും റാഫിയാണ്. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം. കൊച്ചി, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dileep, Movie, Ring Master

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.