ലക്‌നോ: സ്വത്തുതര്‍ക്കം മൂത്ത് യുവാവ് കുടുംബത്തിലെ ആറുപേരെ കരണ്ടി ഉപയോഗിച്ച് കൊലപ്പെടുത്തി. യുപിയിലെ ഭുലന്ദ്ഷാഹര്‍ ജില്ലയിലെ പില്‍ഖാന ഗ്രാമത്തില്‍ രാത്രിയിലാണു സംഭവം.
കുടുംബസ്വത്തായ ഇഷ്ടികച്ചൂളയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെ മോമിന്‍ തന്റെ അച്ഛന്‍ മൗസം ഖാന്‍(80), സഹോദരന്‍ ഷൗകിന്‍ ഖാന്‍(60), സഹോദരപത്‌നി ഷാന്നോ, അവരുടെ രണ്ടു കുട്ടികള്‍ എന്നിവരെയും മറ്റൊരു ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. ആറുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
സംഭവം നടന്ന വീടു നിറയെ രക്തം തളംകെട്ടി നില്ക്കുകയായിരുന്നുവെന്നും മൃതദേഹങ്ങളില്‍ മാരകമായ ഒന്നിലധികം മുറിവുകളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതി മോമിന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ വീടുപൂട്ടി വെളിയിലേക്കു പോയി. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. എന്നാല്‍ താന്‍ വീട്ടിലേക്കു വരികയായിരുന്നുവെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോമിന്‍ പോലീസിനെ അറിയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, case

No comments:
Post a Comment