Latest News

ദേശീയ മെഡല്‍ ജേതാക്കള്‍ക്ക് നാടിന്‍റെ ആദരം

തച്ചങ്ങാട്:[www.malabarflash.com] ചെന്നെയില്‍ നടന്ന ദേശീയ ടെന്നിക്കൊയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗങ്ങളായ തച്ചങ്ങാട് ജിഎച്ച്എസിലെ ശ്രീഷ്മ, പൃഥ്യാലക്ഷ്മി എന്നിവര്‍ക്കും, കായികാദ്ധ്യാപകന്‍ ബിജുവിനും സ്കൂളിന്‍റെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

അമ്പങ്ങാടില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കരുണാകരന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി.

വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടി വിജയികളെ ആനയിച്ച് കൊണ്ട് അമ്പങ്ങാട്ടു നിന്ന് ആരംഭിച്ച ഘോഷയാത്ര തച്ചങ്ങാട് ഹൈസ്കൂള്‍ പരിസരത്ത് സമാപിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമണി നിരന്ന ഘോഷയാത്രയ്ക്ക് പ്രാധാനധ്യാപിക ഭാരതി ഷേണായ്, പിടിഎ പ്രസിഡന്‍റ് വി.വി.സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമാപന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ലക്ഷ്മി, പിടിഎ പ്രസിഡന്‍റ് വി.വി.സുകുമാരന്‍, എസ്.എം.സി.ചെയര്‍മാന്‍ ഗോപാലന്‍, മുന്‍ പ്രധാനധ്യാപകന്‍ വിജന്‍, സ്റ്റാഫ് സെക്രട്ടറി എം.പി.രാജേഷ്കുമാര്‍, ബാലകൃഷ്ണന്‍, കെ.ടി.വി.അനില്‍കുമാര്‍, കായികാദ്ധ്യാപകന്‍ കെ.വി.ബിജു, വിജയികളായ ശ്രീഷ്മ, പൃഥ്യാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.