ചേര്‍ത്തല: അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. കായംകുളം കൃഷ്ണപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡ് തെക്കേതറയില്‍ നവാസ്(42) ഭാര്യ അനിത (35), 24ഉം 25ഉം വയസുള്ള രണ്ടു യുവതികള്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
ചേര്‍ത്തല കെവിഎം ഹോസ്പിറ്റലിന് സമീപം (മരുത്തോര്‍വട്ടം) വീട് വാടകയ്‌ക്കെടുത്തായിരുന്നു അനാശാസ്യം. നവാസും ഭാര്യയും ആയിരുന്നു വീട് വാടകയ്‌ക്കെടുത്തത്. പിന്നീട് ഹോം നഴ്‌സിംഗിന്റെ മറവില്‍ യുവതികളെ കൊണ്ടുവന്ന് അനാശാസ്യപ്രവര്‍ത്തനം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആളുകടെ വരവും പോക്കും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതികളെ ആലപ്പുഴ റസ്‌ക്യൂ ഹോമിലേക്ക് മാറ്റി. ദമ്പതിമാരെ കോടതിയില്‍ ഹാജരാക്കി.
ആളുകടെ വരവും പോക്കും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതികളെ ആലപ്പുഴ റസ്‌ക്യൂ ഹോമിലേക്ക് മാറ്റി. ദമ്പതിമാരെ കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Rade, Couples, Arrested.
No comments:
Post a Comment