Latest News

ഹക്കീമിന്റെ കൊലപാതകം: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സി.ഐ. ഓഫീസിലേക്ക് ഇരച്ചുകയറി

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദിലെ ജീവനക്കാരനും പയ്യന്നൂര്‍ തെക്കെ മമ്പലം സ്വദേശിയുമായ ഹക്കീമിന്റെ (45) കൊലപാതകികളെ അറസ്റ്റുചെയ്യുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ഒരുസംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സി.ഐ.ഓഫീസിലേക്ക് ഇരച്ചുകയറി.

ടൗണില്‍നിന്ന് പന്തംകൊളുത്തി പ്രകടനമായിവന്ന അറുപതോളം പ്രവര്‍ത്തകരാണ് പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാത്രി 7.30ഓടെ ഇരച്ചുകയറിത്. ഗേറ്റില്‍നിന്ന പോലീസുകാരെ തള്ളിമാറ്റി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ തടയാന്‍ പോലീസിനായില്ല.
പ്രകടനം നടക്കുന്ന വിവരമറിഞ്ഞ് പോലീസ് സ്റ്റേഷന്റെയും സി.ഐ. ഓഫീസിന്റെയും ഗ്രില്ലുകള്‍ അടച്ച് പോലീസുകാര്‍ പുറത്തുനിന്നിരുന്നു.
സി.ഐ.ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ പന്തങ്ങള്‍ കൊളുത്തിപ്പിടിച്ചുകൊണ്ട് സി.ഐ.ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് കെ.വിജീഷ്, എം.പ്രസാദ്, എ.വി.ശശി, പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ മുഴുവന്‍ നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.ഫിബ്രവരി പത്തിനാണ് പള്ളിവളപ്പിലെ മദ്രസാ കെട്ടിടത്തിനു പിന്നിലായി കത്തിക്കരിഞ്ഞുകൊണ്ടിരിക്കുന്ന നിലയില്‍ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്. 

രാവിലെ ഏഴുമണിക്ക് വിവരം അറിയിച്ചിട്ടും പോലീസ് എത്തിയത് രണ്ടര മണിക്കൂര്‍ വൈകിയാണ്
തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ എസ്.പി.യുടെ പ്രത്യേകസംഘം പയ്യന്നൂര്‍ സി.ഐ. അബ്ദുള്‍റഹീമിന്റെ ചുമതലയില്‍ അന്വേഷിച്ചുവെങ്കിലും ഒരുതുമ്പും കിട്ടിയില്ല എന്നാണ് പോലീസ് പറയുന്നത്. മുകളില്‍നിന്നുള്ള സമ്മര്‍ദം പോലീസിനുണ്ടെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
ഹക്കീം വധം അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നു.
പി.കരുണാകരന്‍ എം.പി., സ്ഥലം എം.എല്‍.എ. സി.കൃഷ്ണന്‍ തുടങ്ങി മിക്ക രാഷ്ട്രീയകക്ഷികളുടെ നേതാക്കളും പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
എന്നിട്ടും സംഭവത്തില്‍ ഒരാളെപ്പോലും പിടികൂടാന്‍ പോലീസിന് കഴിയാത്തത് നാട്ടുകാരില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഹക്കീമിന്‍െ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നും ലോക്കല്‍ പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയമിക്കണമെന്നും എ.പി.നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.