കാഞ്ഞങ്ങാട്: ഉംറ കഴിഞ്ഞ് മടങ്ങിയ മടിക്കൈ മാനാക്കോട് മുഹ്‌യദ്ദീന്‍ ജമാഅത്ത് മുന്‍ പ്രസിഡന്റ് ബെണ്ണന്നൂര്‍ അബ്ദുല്ല (60) വിമാനത്തില്‍ മരിച്ചു. വിമാനം മുംബൈയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് അബ്ദുല്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഞായറാഴ്ച രാത്രി 11ന് ജിദ്ദയില്‍നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ ആറിനാണ് മുംബൈയിലെത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് അബ്ദുല്ല ഉള്‍പ്പെടെയുള്ള നാല്പതോളം പേരടങ്ങിയ സംഘം പുറപ്പെട്ടത്.
ജിദ്ദയില്‍നിന്ന് മടക്കയാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഉടനെ അബ്ദുല്ലയ്ക്ക് നേരിയതോതില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് വിമാനത്തില്‍ കിടക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിരുന്നു. എന്നാല്‍ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അബ്ദുല്ലയുടെ കൂടെയുണ്ടായിരുന്ന മകന്‍ അബൂബക്കര്‍ ഫൈസി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്.
പരേതനായ ബെണ്ണന്നൂര്‍ അബൂബക്കര്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്.
ഭാര്യമാര്‍: ആത്തിക്ക, പരേതയായ ഫാത്തിമ. മറ്റുമക്കള്‍: ഷമീര്‍ (കുവൈത്ത്), ഷഫീക്ക്, മറിയം, സക്കീന, ഖദീജ, റഹ്മത്ത്, ജമീല, മൈമുന, ഷമീമ.
ഭാര്യമാര്‍: ആത്തിക്ക, പരേതയായ ഫാത്തിമ. മറ്റുമക്കള്‍: ഷമീര്‍ (കുവൈത്ത്), ഷഫീക്ക്, മറിയം, സക്കീന, ഖദീജ, റഹ്മത്ത്, ജമീല, മൈമുന, ഷമീമ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment