ഉദുമ: പാലക്കുന്ന് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ ഫ്ളവര്‍ ഷോ പള്ളത്ത് തുടങ്ങി. നാല്‍പത്തഞ്ചിലേറെ സ്റ്റാളുകളില്‍ വിവിധതരം പൂക്കള്‍, വാട്ടര്‍ ഫൗണ്ടന്‍, സൗത്ത് ഇന്ത്യ അമ്യൂസ്മെന്റ് ബംഗളൂരുവിന്റെ റൈഡുകള്‍, ക്ലേ മോഡല്‍, ലൗ ബേര്‍ഡ്സ് പ്രദര്‍ശനം, വില്‍പന എന്നിവയുണ്ടാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കലാസന്ധ്യ, ഭക്ഷ്യമേള, വിനോദ പരിപാടി എന്നിവയുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി ഉദ്ഘാടനം ചെയ്തു. സി ചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. കെ കെ ദാമോദരന്‍, ഷറഫുദീന്‍, കുമാരന്‍ എന്നിവര്‍ സംസാരിച്ചു. മധുസൂദനന്‍ സ്വാഗതവും കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
നിര്‍ധന രോഗികള്‍ക്ക് സൗജന്യ വീല്‍ചെയര്‍, കൃത്രിമ കാല്‍ എന്നിവ നല്‍കാനാണ് മാര്‍ച്ച് രണ്ടുവരെ പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment