കൊച്ചി: സി.പി.എം. പാര്‍ട്ടി ഓഫിസുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്നു ഹൈക്കോടതി. നിയമപ്രകാരമല്ലാത്ത ഇത്തരം വിവാഹങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് മാര്യേജ് ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കോടതി ഉത്തരവിന്റെ കോപ്പി ഹൈക്കോടതി രജിസ്ട്രി തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിക്കു നല്‍കണമെന്നും സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കോട്ടയം വെല്ലൂര്‍ പാമ്പാടി സ്വദേശി മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി 10ന് പി.ടി.എം. ഗവ. എച്ച്.എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന മകള്‍ ക്ലാസിലേക്കു പോയി തിരിച്ചെത്തിയില്ലെന്നും മകളെ ചെങ്ങന്നൂരിലുള്ള എക്‌സ്‌കവേറ്റര്‍ ഡ്രൈവറായ വിദിന്‍ തട്ടിക്കൊണ്ടുപോയെന്നും കാണിച്ചാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള സര്‍ട്ടിഫിക്കറ്റ് യുവാവ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി ഇരുവരുടെയും വിവാഹം മാര്യേജ് ഓഫിസറുടെ മുന്നിലോ മതപരമായോ അല്ല നടത്തിയതെന്നു കണെ്ടത്തി.
2014 ഫെബ്രുവരി 19ന് ആലപ്പുഴ നെടുമുടി വില്ലേജിലെ നെടുംഭാഗം സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് വിവാഹം നടത്തിയത്. പാര്‍ട്ടി ഓഫിസിലെ വിവാഹത്തിനു ശേഷം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, വിവാഹ രജിസ്‌ട്രേഷന്‍ നടത്തേണ്ട ഫോറത്തില്‍ മതപരമായോ മാര്യേജ് ഓഫിസറുടെ മുന്നിലോ വിവാഹം നടത്തണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടി ഓഫിസില്‍ നടത്തിയ വിവാഹത്തെ അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു കോടതി ഉത്തരവിട്ടു.
പാര്‍ട്ടി ഓഫിസുകളില്‍ നിന്നും മറ്റും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലാത്തതാണ്. അതിനാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ കക്ഷികളുടെ വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത് അസാധുവായതിനാല്‍ നിയമപരമായി വിവാഹം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment