കാഞ്ഞങ്ങാട്: ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോവുകയായിരുന്ന 17,000 രൂപയും മൊബൈലുമടങ്ങുന്ന ഹാന്‍ഡ് ബാഗ് പരുന്ത് റാഞ്ചിക്കൊണ്ടുപോയി. പൂതങ്ങാനം ചേമന്തോട് കൃഷ്ണന്റെ ഭാര്യ ശ്യാമള(45)യുടെ കൈയില്‍നിന്നാണ് പണസഞ്ചി പരുന്ത് റാഞ്ചിക്കൊണ്ടുപോയത്.
തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ചിട്ടി വിളിച്ചു കിട്ടിയ പണം മാവുങ്കാലിലെ ഗ്രാമീണ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശ്യാമള ജോലിചെയ്യുന്ന കോട്ടപ്പാറ വിട്ടല്‍ കാഷ്യൂ ഫാക്ടറിക്കടുത്തുവച്ചാണ് ബാഗ് പരുന്ത് റാഞ്ചിയത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിനുശേഷം ബാഗ് കൊടവലത്തെ ഒരു പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ബാഗ് താഴെയിട്ടതാകാമെന്നാണു സൂചന.



No comments:
Post a Comment