Latest News

ഫത്‌വകളില്‍ ഇടപെടാന്‍ ആവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: മുസ്‌ലിം പണ്ഡിതന്മാര്‍ പുറപ്പെടുവിക്കുന്ന ഫത്‌വ(മതവിധി)കളില്‍ ഇടപെടാനാവില്ലെന്നു സുപ്രിംകോടതി. അതു രാഷ്ട്രീയ-മതവിഷയമാണ്. അക്കാര്യത്തില്‍ കോടതിക്കു തീരുമാനമെടുക്കാനാവില്ല. ചിലര്‍ ഗംഗാജലം രോഗം മാറ്റുമെന്നു കരുതുന്നു. അതു വിശ്വാസത്തിന്റെ കാര്യമാണ്- ശരീഅത്ത് കോടതികള്‍ക്കും ഫത്‌വകള്‍ക്കുമെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദനാണ് ദാറുല്‍ ഖദാ, ദാറുല്‍ ഇഫ്ത പോലുള്ള പ്രശ്‌നപരിഹാര സഭകള്‍ക്കെതിരേ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. ഫത്‌വ കാരണം ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവളെ ബലാല്‍സംഗം ചെയ്ത ഭര്‍തൃപിതാവിനൊപ്പം കഴിയേണ്ടിവന്നുവെന്ന് മദന്‍ വാദിച്ചു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള 60ഓളം ജില്ലകളില്‍ ദാറുല്‍ ഖദായും ദാറുല്‍ ഇഫ്തയും പ്രവര്‍ത്തിക്കുന്നുണെ്ടന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതു പൗരന്മാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതാണെന്നും ഹരജിയില്‍ ആരോപിച്ചു.

എന്നാല്‍, അമിത നാടകീയത വേണെ്ടന്നു കോടതി ഹരജിക്കാരനെ ഓര്‍മിപ്പിച്ചു. അവളെ രക്ഷിക്കാന്‍ കോടതിക്ക് ഇടപെടാനാവും. എല്ലാ മതവിധികളും യുക്തിഹീനമാണെന്നു നിങ്ങള്‍ ഊഹിക്കുകയാണ്. ചില മതവിധികള്‍ ബുദ്ധിപൂര്‍വവും പൊതുജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതുമായിരിക്കും. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. രണ്ടു മുസ്‌ലിംകള്‍ മധ്യസ്ഥത്തിനു സമ്മതിക്കുന്നുവെങ്കില്‍ ആര്‍ക്കു തടയാനാവും? തീര്‍പ്പു കല്‍പ്പിക്കലും മധ്യസ്ഥവും ചേര്‍ന്നതാണ് മതവിധികളെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഫത്‌വകള്‍ മൗലികാവകാശങ്ങളെ ബാധിക്കുന്നുവെങ്കില്‍ അവര്‍ക്കു കോടതിയെ സമീപിക്കാവുന്നതാണെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അറിയിച്ചു. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കാത്തേടത്തോളം മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയോട് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.