Latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിന്റല്‍ രക്തചന്ദനം പിടികൂടി; മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 100 കിലോയോളം രക്തചന്ദനം പിടികൂടി. തിരുവനന്തപുരത്തുനിന്ന് കൊളംബോയിലേക്കു പോയ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രക്തചന്ദനം പിടികൂടിയത്. സംഭവത്തില്‍ മൂന്നു യാത്രക്കാര്‍ പിടിയിലായി. മാഹീന്‍ അബൂബക്കര്‍, കൃഷ്ണന്‍ നായര്‍, ബലരാമന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പറന്നുപൊങ്ങിയ വിമാനം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അരമണിക്കൂറിനുശേഷം താഴെയിറക്കിയായിരുന്നു പരിശോധന. 

രാവിലെ 9.45ന് പറന്നുയര്‍ന്ന കൊളംബോ എയര്‍ലൈന്‍സിന്റെ വിമാനം 10.36ന് കൊളംബോയിലെ ബണ്ഡാരനായികെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ 15 മിനിറ്റ് അവശേഷിക്കുമ്പോള്‍ അടിയന്തരസന്ദേശം നല്‍കി തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രക്തചന്ദനം കണെ്ടത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് പ്രതികള്‍. ട്രോളീ ബാഗില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. 

വിമാനത്താവളത്തിലെ എക്‌സൈസ് അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തടിക്കഷണങ്ങള്‍ ബാഗില്‍ പൊതിഞ്ഞുസൂക്ഷിച്ചിരിക്കുകയായിരുന്നു. ശ്രീലങ്കയിലേക്ക് രക്തചന്ദനം കടത്തുന്നതിന് രണ്ട് അനധികൃത യാത്രക്കാര്‍ വിമാനത്തില്‍ കടന്നുകൂടിയിട്ടുണെ്ടന്നും അതിനാല്‍ തിരിച്ചിറക്കണമെന്നുമായിരുന്നു സന്ദേശം. ചന്ദനം കൊളംബോയില്‍ നിന്നും ബാങ്കോക്കിലേക്ക് കടത്താനായിരുന്നു തീരുമാനം. പരിശോധനയ്ക്കുശേഷം 11.30ഓടെ വിമാനം കൊളംബോയിലേക്കു തിരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.