മതസൗഹാര്‍ദ്ദത്തിന്റെ വിശ്വമാതൃകയായി മാറുകയാണ് കശ്മീരിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഗുല്‍മര്‍ഗിലെ ശിവക്ഷേത്രം. റാണി ക്ഷേത്രം, മഹാറാണി ക്ഷേത്രം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശിവക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്താണ് മുസ്‌ലിംകളായ പിതാവും പുത്രനും മതസാഹോദര്യത്തിന്റെ മാണിക്യം തീര്‍ക്കുന്നത്. ഗുലാം അഹമ്മദ് ഷെയ്ഖും മകന്‍ വസീം ഗുലാം അഹമ്മദുമാണ് കശ്മീരിലെ കാലുഷ്യത്തിനിടയിലും ക്ഷേത്രം ഏറ്റെടുത്തു നടത്തുന്നത്.
1915 ല്‍ കശ്മീരിലെ മഹാരാജാവ് ഹരിസിങിന്റെ പത്‌നി റാണി മോഹിനി ബായി സിസോദിയയാണ് മഞ്ഞു മലകള്‍ക്ക് നടുവിലെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 90 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ശ്രീനഗറില്‍ പ്രത്യേകിച്ച് ഗുല്‍മര്‍ഗില്‍ അന്ന് ക്ഷേത്ര കാര്യങ്ങള്‍ നടത്താന്‍ ഹിന്ദുക്കളെ ലഭിക്കാതിരുന്നപ്പോഴാണ് മഹാരാജാവിന്റെ കാര്യസ്ഥന്മാരിലൊരാളായ അഹമ്മദ് ഷെയ്ഖിനെ റാണി ക്ഷേത്രത്തിന്റെ ചുമതലകളേല്‍പ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ക്ഷേത്ര പരിപാലനത്തില്‍ മറ്റേതൊരു മതവിശ്വാസിയേയും കവച്ചുവെക്കുന്ന ആത്മാര്‍ത്ഥതയും കാര്യക്ഷമതയും അഹമ്മദ് പ്രകടിപ്പിച്ചതു കാരണം അവകാശം പരമ്പരാഗതമായി അഹമ്മദിന്റെ കുടുംബത്തിനായിരിക്കുമെന്ന് റാണി പ്രഖ്യാപിക്കുകയായിരുന്നു.
1970 ല്‍ അഹമ്മദ് മരിച്ചതിനെ തുടര്‍ന്നാണ് ഗുലാം അഹമ്മദ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. 20 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് ഗുല്‍മര്‍ഗില്‍ ഇപ്പോള്‍. ശിവക്ഷേത്രം ഉള്‍പ്പെടെ ഗുല്‍മര്‍ഗില്‍ കെട്ടിടങ്ങളെല്ലാം മഞ്ഞു പൊതിഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് മഞ്ഞിന്റെ ഏറ്റവും പകിട്ടാര്‍ന്ന വിരുന്നൊരുക്കിയിരിക്കുന്ന ഗുല്‍മര്‍ഗില്‍ താപനില മൈനസ് ഡിഗ്രി സെന്റിഗ്രേഡാണ്.
ഈ കൊടും തണുപ്പിലാണ് 18 കിലോ മീറ്റര്‍ അകലെയുള്ള ദെമോഹ ഗ്രാമത്തില്‍ നിന്ന് 21കാരനായ വസീം ശിവക്ഷേത്രത്തിലെത്തുന്നത്. വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് വസീം ക്ഷേത്രത്തിലെത്തുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ക്ഷേത്രത്തിലുണ്ടാകും.
ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ പൂജകളില്‍ വസീമോ പിതാവോ പങ്കെടുക്കാറില്ല.
ക്ഷേത്രത്തിലെത്തുന്നവര്‍ അവരുടെ ആചാരവും രീതിയുമനുസരിച്ച് പ്രാര്‍ത്ഥിക്കും. ചിലര്‍ കാണിക്കയിടും. ക്ഷേത്രത്തിന് സംഭാവന നല്‍കുന്നവരുമുണ്ട്. ക്ഷേത്രത്തിലെത്തുന്നവര്‍ നല്‍കുന്ന ടിപ്പും ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന ചെറിയ ശമ്പളവുമാണ് വസീമിന്റെയും പിതാവ് ഗുലാമിന്റേയും വരുമാനം.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രസാദം നല്‍കുന്നത് വസീം തന്നെയാണ്. ചിത്രകാരനായ വസീം വരച്ച ശിവന്റെ ചിത്രം ക്ഷേത്രത്തിനടുത്ത് തൂക്കിയിട്ടുണ്ട്. അമ്പലക്കാരന്‍ വസീം എന്ന അര്‍ത്ഥമുള്ള മന്ദിര്‍ വസീം എന്ന പേരിലാണ് ഗ്രാമത്തില്‍ വസീം അറിയപ്പെടുന്നത്.
നമസ്‌കാരവും നോമ്പും കൃത്യമായി അനുഷ്ഠിച്ചുകൊണ്ടുതന്നെ ക്ഷേത്ര കാര്യങ്ങള്‍ നോക്കി നടത്തുന്ന വസീമും പിതാവും കശ്മീര്‍ താഴ്‌വരയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായി മാറുകയാണ്.
1970 ല്‍ അഹമ്മദ് മരിച്ചതിനെ തുടര്‍ന്നാണ് ഗുലാം അഹമ്മദ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. 20 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് ഗുല്‍മര്‍ഗില്‍ ഇപ്പോള്‍. ശിവക്ഷേത്രം ഉള്‍പ്പെടെ ഗുല്‍മര്‍ഗില്‍ കെട്ടിടങ്ങളെല്ലാം മഞ്ഞു പൊതിഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് മഞ്ഞിന്റെ ഏറ്റവും പകിട്ടാര്‍ന്ന വിരുന്നൊരുക്കിയിരിക്കുന്ന ഗുല്‍മര്‍ഗില്‍ താപനില മൈനസ് ഡിഗ്രി സെന്റിഗ്രേഡാണ്.
ഈ കൊടും തണുപ്പിലാണ് 18 കിലോ മീറ്റര്‍ അകലെയുള്ള ദെമോഹ ഗ്രാമത്തില്‍ നിന്ന് 21കാരനായ വസീം ശിവക്ഷേത്രത്തിലെത്തുന്നത്. വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് വസീം ക്ഷേത്രത്തിലെത്തുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ക്ഷേത്രത്തിലുണ്ടാകും.
ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ പൂജകളില്‍ വസീമോ പിതാവോ പങ്കെടുക്കാറില്ല.
ക്ഷേത്രത്തിലെത്തുന്നവര്‍ അവരുടെ ആചാരവും രീതിയുമനുസരിച്ച് പ്രാര്‍ത്ഥിക്കും. ചിലര്‍ കാണിക്കയിടും. ക്ഷേത്രത്തിന് സംഭാവന നല്‍കുന്നവരുമുണ്ട്. ക്ഷേത്രത്തിലെത്തുന്നവര്‍ നല്‍കുന്ന ടിപ്പും ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന ചെറിയ ശമ്പളവുമാണ് വസീമിന്റെയും പിതാവ് ഗുലാമിന്റേയും വരുമാനം.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രസാദം നല്‍കുന്നത് വസീം തന്നെയാണ്. ചിത്രകാരനായ വസീം വരച്ച ശിവന്റെ ചിത്രം ക്ഷേത്രത്തിനടുത്ത് തൂക്കിയിട്ടുണ്ട്. അമ്പലക്കാരന്‍ വസീം എന്ന അര്‍ത്ഥമുള്ള മന്ദിര്‍ വസീം എന്ന പേരിലാണ് ഗ്രാമത്തില്‍ വസീം അറിയപ്പെടുന്നത്.
നമസ്‌കാരവും നോമ്പും കൃത്യമായി അനുഷ്ഠിച്ചുകൊണ്ടുതന്നെ ക്ഷേത്ര കാര്യങ്ങള്‍ നോക്കി നടത്തുന്ന വസീമും പിതാവും കശ്മീര്‍ താഴ്‌വരയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായി മാറുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment