Latest News

പിതാവിന്റെ കൊലപാതകം: നീതി ലഭിക്കാതെ സജ്‌ന

കോ‍ഴിക്കോട്​ : പിതാവിന്റെ കൊലയാളികളെ നിയമത്തിന്​ മുന്നില്‍ കൊണ്ടുവരാന്‍ ക‍ഴിയാത്തതില്‍ സങ്കടത്തോടെ ക‍ഴിയുകയാണ്​ ഒരു യുവതി. തന്റെ പിതാവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പൊലീസ്​ ഒന്നും ചെയ്തില്ലെന്നാണ്​ കോ‍ഴിക്കോട്​ കിണാശ്ശേരി സ്വദേശി സജന പറയുന്നത്​.

കിണാശ്ശേരി കുളങ്ങരപ്പീടിയിലെ മോയിന്‍കുട്ടിയെ 2008 ഫെബ്രുവരി 26 നാണ്​ കോ‍ഴിക്കോട്​ കടല്‍പ്പാലത്തിന്​ സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. മരിക്കുന്നതിന്​ മുന്‍പ്​ മോയിന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന്​ ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കോ‍ഴിക്കോട്​ ടൗണ്‍ പൊലീസ്​ റജിസ്റ്റര്‍ ചെയ്ത കേസില്‍ പക്ഷേ ആരെയും അറസ്റ്റ് ചെയ്തില്ല. നീണ്ട ആറു വര്‍ഷം പിന്നിടുമ്പോ‍ഴും നീതി കിട്ടിയില്ലെന്ന പരാതിയാണ്​ മോയിന്‍കുട്ടിയുടെ മകളായ സജനക്കുള്ളത്​.

കൊപ്ര ബസാറിലെ ഗോഡൗണില്‍ മോഷണം നടത്തുന്നത്​ കണ്ട മോയിന്‍കുട്ടി അത്​ പരാതിപ്പെടുമെന്ന് വീട്ടില്‍ പറഞ്ഞിരുന്നത്രെ. കൊലക്ക്‌ പിന്നില്‍ ഈ മോഷ്ടാക്കളാകാന്‍ സാധ്യതയുണ്ടായിട്ടും പൊലീസ്​ അക്കാര്യം അന്വേഷിച്ചില്ലെന്നും സജന പറയുന്നു. കേസ്​ ക്രൈം ബ്രാഞ്ചിന്​ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനുള്ള തയ്യാറെടുപ്പിലാണ സജന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.