Latest News

മഅദനിയുടെ ചികിത്സ: സുപ്രീം കോടതി ഉത്തരവിട്ട് ഒരു മാസമാകുന്നു, നടപടിയില്ല

ബാംഗൂര്‍ : പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് ഒരാഴ്ചയ്ക്കകം ചികില്‍സ ലഭ്യമാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട് ഒരുമാസമാവുമ്പോഴും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല. ചികില്‍സച്ചെലവു സംബന്ധിച്ച ആശയക്കുഴപ്പമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു വൈകാന്‍ കാരണമെന്നറിയുന്നു. ചികില്‍സയ്ക്കായി ജാമ്യം തേടിയുള്ള മഅദനിയുടെ ഹര്‍ജി പരിഗണിക്കവേ അദ്ദേഹത്തിന് ആവശ്യമായ ചികില്‍സ ഉറപ്പാക്കാന്‍ കഴിഞ്ഞ മാസം 29നു സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

മുന്‍പു പലതവണ ശസ്ത്രക്രിയയ്ക്കായി ശ്രമം നടത്തിയെങ്കിലും പ്രമേഹനിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്‍ വ്യതിയാനം കാരണം വിജയിച്ചിരുന്നില്ല. അതിനിടെ, ജയില്‍ ഹോസ്പിറ്റലിലെ ചികില്‍സ മാത്രം തുടരുന്ന മഅദനിക്ക് ഇടതുകൈയിലും ഇടതുകാലിലും കടുത്ത തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെന്നു പിഡിപി സെക്രട്ടറി മുഹമ്മദ് റജീബ് പറയുന്നു.

നേരത്തേ മണിപ്പാല്‍ ഹോസ്പിറ്റലില്‍നിന്നു നല്‍കിയ മരുന്നു തുടരുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു സ്വന്തം ചെലവില്‍ പുറത്തുനിന്ന് എത്തിക്കുകയാണെന്നും റജീബ് അറിയിച്ചു. മഅദനി 31-ാം പ്രതിയായ ബാംഗൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ 25നും 26നും ആണു നടക്കുന്നത്. 26നു മഅദനി ഹാജരാകേണ്ടതുണ്ടെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ചു കോടതി പ്രത്യേക ഇളവു നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.