ഷൂട്ടിംഗിനിടെ താന്‍ മൂന്നുമാസം വിദേശത്തു പോയെന്നും അതിനാല്‍ ഷൂട്ടിംഗ് മുടങ്ങി എന്നുമുള്ള പരാതി അടിസ്ഥാന രഹിതമാണ്. എന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ എത്രനാളാണ് വിദേശത്ത് നിന്നത് എന്ന്.
പക്ഷേ വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം ഞാന്‍ സെറ്റിലെത്തിയിട്ടില്ലെന്നകാര്യം സത്യമാണ്. കാരണം ഞാന്‍ എന്റെ ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പോയത്. പക്ഷേ അതിന്റെ പ്രതിഫലം സിനിമയുടെ അണിയറക്കാര്‍ എനിയ്ക്ക് തന്നിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി അവരെന്നെ വിളിച്ചില്ല. അവര്‍ അത് മറ്റാരെയെങ്കിലും വച്ച് ചെയ്യിച്ചുകാണും” രഞ്ജിനി പറയുന്നു.
വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ 30ശതമാനം മാത്രമാണ് അവരെനിയ്ക്ക് തന്നത്. അതുകൊണ്ടാണ് പൊന്‍മുടിയിലെ ലൊക്കേഷനില്‍നിന്ന് ഞാന്‍ തിരിച്ചുപോയതെന്ന് രഞ്ജിനി പറഞ്ഞു.
സിനിമയ്ക്ക് ചാനലില്‍ നിന്നും സാറ്റലൈറ്റ് റൈറ്റ് സംഘടിപ്പിച്ചുതരാമെന്നേറ്റ് രഞ്ജിനി 5 ലക്ഷം രൂപ വാങ്ങിച്ചെന്നും എന്നാല്‍ പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും സംവിധാകയന്‍ പറഞ്ഞിരുന്നു. പേരിലെ വിവാദത്തെ തുടര്‍ന്ന് സിനിമ ഇപ്പോള്‍ കോടതി തടഞ്ഞുവച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Ranjini Haridas
No comments:
Post a Comment