Latest News

ഐശ്വര്യ റായിയെ കെട്ടിയത് സൗന്ദര്യം കണ്ടല്ലെന്ന് അഭിഷേക് ബച്ചന്‍

മുംബൈ: താന്‍ അമിതാഭ് ബച്ചന്റെ മകനായതിനാലല്ല ഐശ്വര്യ റായുമായുള്ള വിവാഹം നടന്നതെന്ന് അഭിഷേക് ബച്ചന്‍. സംവിധായകനും ആങ്കറുമായ കരണ്‍ ജോഹറിനൊപ്പം കോഫി വിത്ത് കരണ്‍ എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍.

ഐശ്വര്യയുടെ സൗന്ദര്യമോ അവര്‍ ലോകത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളുമായതിനാലല്ല താന്‍ അവരെ വിവാഹം ചെയ്തതെന്നും കൊച്ചു ബച്ചന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നു.

ഐശ്വര്യ റായിയുമായി വിവാഹം നടന്നതിലൂടെയുള്ള ഏറ്റവും വലിയ അരക്ഷിതാവസ്ഥ എന്താണെന്ന ചോദ്യത്തോട് അത്തരേെമാരു പ്രതിസന്ധി താന്‍ നേരിടുന്നില്ലെന്നും അഭിഷേക് വ്യക്തമാക്കി. മെഗാ സ്റ്റാറിന്റെ മകനായതിനാല്‍ അല്ല ഐശ്വര്യ ഞാനുമായുള്ള വിവാഹത്തിനു സമ്മതിച്ചത്. അവര്‍ എനിക്ക് ലോകത്തെ ഏറ്റവും വലിയ സൗന്ദര്യധാമമാണ്. ഞാന്‍ ദിവസവും എന്റെ മുഖം കണ്ണാടിയില്‍ നോക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭീകരമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ഐശ്വര്യയുമായി ഞാന്‍ മത്സരിക്കുന്നില്ല. എനിക്കതിനു കഴിയില്ല. സൗന്ദര്യമല്ല തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും അഭിഷേക് പരിപാടിയില്‍ വ്യക്തമാക്കുന്നു.

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ഇരുവരും ഒരു മകളാണുള്ളത്, ആരാധ്യ. വിവാഹശേഷവും അഭിനയം തുടര്‍ന്ന ഐശ്വര്യ പ്രസവത്തോടെയാണ് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ അവര്‍ അഭിനയത്തിലേക്കു മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ്. പൊതുവേദിയില്‍ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. വിവാഹശേഷവും പ്രസവശേഷവും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ഐശ്വര്യ ശ്രദ്ധിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aiswarya Rai, Abhishek Bachan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.