തിരുവനന്തപുരം: താനും ഭാര്യ ലക്ഷ്മിയും (ലിസി) വേര്‍പിരിയുകയാണെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ പ്രിയദര്‍ശന്‍. ഒരു ദേശീയ മാധ്യമത്തോടാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പ്രിയന്‍ മറുപടി പറഞ്ഞത്. അതേസമയം തങ്ങള്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് പ്രിയന്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്. പരസ്പരമുള്ള 'ഈഗോ ക്ലാഷാണ്' പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പ്രിയന്‍ പറയുന്നു.
മറ്റേതു കുടുംബത്തിലുമെന്ന പോലെ തന്റെയും കുടുംബത്തില്‍ പ്രശ്‌നമുണ്ട്. ഇത് രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ചില ഈഗോ ക്ലാഷുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അത് പരിഹരിക്കാന്‍ കഴിയും. അല്ലാതെ വിവാഹമോചനത്തിലേക്കു പോകാന്‍ മാത്രമുള്ള പ്രശ്‌നങ്ങളില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിയന്‍ വ്യക്തമാക്കി.
ഇത്തരം അഭ്യൂഹങ്ങള്‍ക്കെതിരേ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രിയന്‍ വ്യക്തമാക്കുന്നു. അതേസമയം ലിസിയും കുടുംബവുമാണ് വിവാഹമോചനം ആവശ്യപ്പെട്ട് മുന്നില്‍ നില്‍ക്കുന്നതെന്നാണ് വിവരം. അനുരഞ്ജനത്തിന് പ്രിയന്‍ തയാറാണെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളത്തിലെ ഒരു സൂപ്പര്‍താരം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ബന്ധം വേര്‍പിരിയുന്നതിന് 80 കോടി രൂപയാണ് ലിസി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പണവും ചില 'സൗഹൃദ'ങ്ങളുമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ക്കു കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമാ - സീരിയല്‍ നടിയുമായുള്ള പ്രിയന്റെ സൗഹൃദമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമയേക്കാള്‍ സീരിയലിലാണ് നടി ശ്രദ്ധേയയായിട്ടുള്ളത്. നായികയായും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതലും സൈഡ് റോളുകളിലാണ് തിളങ്ങിയിട്ടുള്ളത്. മോഹന്‍ലാലിനൊപ്പം മികച്ച വേഷം ചെയ്തിട്ടുള്ള നടിയുടെ ഭര്‍ത്താവും സിനിമാ പ്രവര്‍ത്തകനാണ്.
കേരള സെലിബ്രിറ്റി ടീമിന്റെ ഉടമയായ ലിസിയെ 1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ വിവാഹം കഴിച്ചത്. രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കളായ സിദ്ധാര്‍ത്ഥും കല്യാണിയും വിദേശത്ത് വിദ്യാര്‍ഥികളാണ്. ബുധനാഴ്ചയാണ് പ്രിയന്‍ - ലിസി ദമ്പതികളുടെ വിവാഹമോചന വാര്‍ത്ത പുറത്തുവരുന്നത്. അമ്മ കേരളാ സ്‌െ്രെടക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസിക്കെതിരേ ഉയര്‍ന്ന അപവാദങ്ങളാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടാകാന്‍ കാരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
എണ്‍പതുകളില്‍ മലയാളത്തിലെ തിരക്കേറിയ നായികയായിരുന്ന ലിസി പ്രിയനുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. അതേസമയം സിനിമാ നിര്‍മാണവും സ്റ്റുഡിയോയും അടക്കം സിനിമാ വ്യവസായവുമായി ഇവര്‍ അടുത്തു നില്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie News, Priya Darshan, Lissy

No comments:
Post a Comment