കണ്ണൂര്‍: പള്ളിക്കുന്ന് പഞ്ചായത്ത് ഭരണത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസ്സുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ലീഗ് തീരുമാനിച്ചു. പള്ളിക്കുന്ന് സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് സ്ഥാനവും ലീഗ് പ്രതിനിധികള്‍ രാജിവെയ്ക്കും. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമാകും. ജില്ലയില്‍ യു.ഡി.എഫ്. ഭരിക്കുന്ന ഏക ബ്ലോക്ക് പഞ്ചായത്താണ് കണ്ണൂര്‍. ലീഗംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് നേതൃത്വത്തിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് ഭരണവുമായി ഒരുരീതിയിലുള്ള അഭിപ്രായഭിന്നതയും നിലവിലില്ലെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. പള്ളിക്കുന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കമാണ് ഇത്തരമൊരു തീരുമാനത്തിനു കാരണം. പഞ്ചായത്ത് ഭരണത്തില്‍ ലീഗിനെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ഡി.സി.സി. പ്രസിഡന്റിനെയും കെ.സുധാകരന്‍ എം.പി.യെയും പരാതി അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അതാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രാഗേഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എം.കെ.മുനീര്‍ സഹായിച്ചില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. ഇതിന്റെപേരില്‍ മന്ത്രി മുനീറിന്റെ ഗ്രാമയാത്ര ബഹിഷ്‌കരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ലീഗിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു തീരുമാനം. തളാപ്പില്‍ പൂര്‍ത്തിയാക്കിയ ഹെല്‍ത്ത് സെന്ററും അങ്കണവാടിയും ഉദ്ഘാടനംചെയ്യാതെ അടച്ചിട്ടിരിക്കുന്നതും മുനീറിനെ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരിക്കാനാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
പതിനേഴംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിന് 11 അംഗങ്ങളുണ്ട്. ലീഗിന് അഞ്ചംഗങ്ങളാണുള്ളത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ്സിനുണ്ടെന്നതിനാലാണ് തങ്ങളെ അവഗണിക്കുന്നതെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണംവെച്ച് വിലപേശാന്‍ ലീഗ് തീരുമാനിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതം അംഗങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഇവിടെ ലീഗിന് മൂന്നംഗങ്ങളുണ്ട്. ലീഗ് പിന്തുണ പിന്‍വലിച്ചാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും.
രാഷ്ട്രീയനിലപാട് എന്നനിലയ്ക്കാണ് പള്ളിക്കുന്ന് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം. മൂന്ന് ഡയറക്ടര്‍മാരാണ് ബാങ്കില്‍ ലീഗിനുള്ളത്. പിന്തുണ പിന്‍വലിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പ്രതിനിധികളുടെ കത്ത് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നേതൃത്വം ഉചിതമായസമയത്ത് കൈമാറുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായാണ് യു.ഡി.എഫ്.ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തിലാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ലീഗ് നേതാക്കള്‍ അറിയിച്ചത്. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.കെ.ഇബ്രാഹിം ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ.ഷാദുലി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബട്ടക്കണ്ടി അഹമ്മദ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി.കെ.നിസ്സാര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment