കാസര്‍കോട്: മഞ്ചേശ്വരത്തിനടുത്ത് ബേക്കൂരില്‍ രണ്ടര വയസ്സുകാരി പീഡനത്തിനിരയായി. അവശ നിലയിലായ പെണ്‍കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിതാവിനോടൊപ്പം കശുവണ്ടി പെറുക്കാന്‍ പോയപ്പോള്‍ വീണ് പരിക്കേറ്റുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രക്ത സ്രാവവും വേദനയും മൂലം അവശയായ കുഞ്ഞിനെ ശിശുരോഗ വിദഗ്ദന്‍ പരിശോധിച്ചപ്പോഴാണ് പീഡന സംഭവം പുറത്തായത്.
ആശുപത്രി അധികൃതര്‍ സംഭവം സംബന്ധിച്ച് പാണ്ഡേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പാണ്ഡേശ്വരം പോലീസ് കേസെടുക്കുകയും കൂടുതല്‍ അന്വേഷണത്തിനായി മഞ്ചേശ്വരം പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
വീട്ടിനകത്ത് നിന്ന് കുട്ടിയുടെ നിലവിളി കേട്ട് മാതാവ് ഓടിച്ചെന്നപ്പോള്‍ പീഡിപ്പിച്ച ബന്ധു കുട്ടി വീണത് കൊണ്ടാണ് കരയുന്നത് എന്ന് പറഞ്ഞിരുന്നുവത്രെ. പ്രതിയെ അറസ്റ്റ് ചെയ്യുന്നതോടെ സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാനാവുമെന്ന് പോലീസ് അറിയിച്ചു.
കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment